കരിപ്പൂർ അപകടം: വിമാനം മാറ്റാൻ നടപടി തുടങ്ങി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനം മാറ്റാൻ നടപടി തുടങ്ങി. ഇതിനായി എയർഇന്ത്യ ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിലായി കരിപ്പൂരിലെത്തിയിരുന്നു. വിമാന നിർമാണ കമ്പനിയായ 'ബോയിങ്' പ്രതിനിധിയും എത്തിയിട്ടുണ്ട്. ഇവരുടെ മേൽനോട്ടത്തിലാണ് നടപടികൾ.
ആദ്യദിനം തകർന്ന വിമാനത്തിെൻറ ഡ്രോയിങ് അടക്കമുള്ളവ രേഖപ്പെടുത്തി. മൂന്ന് ഭാഗങ്ങളായാണ് വിമാനം നിലംപതിച്ചിരിക്കുന്നത്. ഇവ തമ്മിലുള്ള അകലം തുടങ്ങി വിവിധ വിശദാംശങ്ങൾ രേഖപ്പെടുത്തി. അന്വേഷണ സംഘത്തിെൻറ നിർദേശപ്രകാരമാണ് ഓരോ നടപടികളും. കൂടാതെ, വിമാനത്തിെൻറ മുറിക്കേണ്ട ഭാഗങ്ങളും രേഖപ്പെടുത്തി. ക്രെയിൻ, ട്രെയിലറുകൾ പ്രവേശിപ്പിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കി.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡി.ജി.സി.എ) കർശന നിർദേശങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച മുതൽ ഓരോ ഭാഗങ്ങളായി മുറിച്ചുമാറ്റും. ഇവ വിമാനത്താവള വളപ്പിൽ കൂട്ടാലുങ്ങൽ ഭാഗത്ത് സി.െഎ.എസ്.എഫ് ബാരക്ക് ഗേറ്റിന് സമീപം ഒരുക്കിയ കോൺക്രീറ്റ് പ്രതലത്തിലേക്ക് മാറ്റും. ഇവിടെ എത്തിച്ചശേഷം വീണ്ടും കൂട്ടിയോജിപ്പിച്ചേക്കും. അപകടസ്ഥലത്തുനിന്ന് വിമാനത്തിെൻറ ഭാഗങ്ങൾ കൊണ്ടുപോകാനുള്ള വഴിയും ഒരുക്കിയിട്ടുണ്ട്.
ആഗസ്റ്റ് ഏഴിനാണ് ദുബൈയിൽനിന്ന് എത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപെട്ടത്. അപകടം അന്വേഷിക്കാൻ വിവിധ ഏജൻസികൾ കരിപ്പൂരിലെത്തിയിരുന്നു. അന്വേഷണത്തിനായി നിയോഗിച്ച എ.എ.െഎ.ബി സംഘം വീണ്ടും കരിപ്പൂരിലെത്തിയേക്കും. രണ്ടാംഘട്ട തെളിവെടുപ്പിൽ എ.എ.െഎ.ബിയെ സഹായിക്കാൻ അമേരിക്കൻ ഏജൻസിയായ നാഷനൽ ട്രാൻസ്പോർേട്ടഷൻ സേഫ്റ്റി േബാർഡും (എൻ.ടി.എസ്.ബി) വരാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.