Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂര്‍...

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കവര്‍ച്ച കേസ്​: മൂന്നുപേര്‍ കൂടി പിടിയില്‍

text_fields
bookmark_border
gold smuggling
cancel
camera_alt

അബ്​ദുല്‍ ഫാരിസ്, അബ്​ദുല്‍ ഹക്കിം, മുഹിനുദ്ദീന്‍ ഷിബിലി

കൊണ്ടോട്ടി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കവര്‍ച്ച കേസില്‍ അടിവാരം സ്വദേശികളായ മൂന്നുപേര്‍ കൂടി പിടിയിലായി. അടിവാരം എലിക്കാട് പൂവില്ലേരി വീട്ടില്‍ അബ്​ദുല്‍ ഫാരിസ് (30), ചുങ്കത്ത് വീട്ടില്‍ അബ്​ദുല്‍ ഹക്കീം (30), മണ്ണില്‍ വീട്ടില്‍ മുഹിനുദ്ദീന്‍ ഷിബിലി (28) എന്നിവരെയാണ് ജില്ല പൊലീസ് മേധാവി സുജിത്ത്ദാസി​െൻറ നിർദേശപ്രകാരം കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്‌റഫി​െൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്​റ്റ്​ ചെയ്തത്.

സംഭവ ദിവസം ഇവര്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും കസ്​റ്റഡിയിലെടുത്തു. കേസിലെ മുഖ്യസൂത്രധാരന്‍മാരിലൊരാളായ ജയ്‌സൽ ഗള്‍ഫില്‍ നിന്ന്​ പറഞ്ഞത്​ പ്രകാരമാണ് ഇവര്‍ കരിപ്പൂരിലെത്തിയത്. സംഭവശേഷം ഇവര്‍ ബംഗളൂരുവിലും വയനാട്ടിലും ഒളിവില്‍ കഴിയുകയായിരുന്നു.

അബ്​ദുല്‍ഫാരിസും താമരശ്ശേരി കുടുക്കില്‍മാരത്തെ മറ്റൊരു പ്രതിയുമാണ് മറ്റുള്ളവരെ സംഘടിപ്പിച്ച് കൊണ്ടുപോയത്. ഫാരിസിനെതിരെ അടിവാരം പൊലീസ് എയ്‌ഡ്​ പോസ്​റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനെ കൈയേറ്റം ചെയ്തതിന് താമരശ്ശേരി സ്​റ്റേഷനില്‍ കേസുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karipur gold smuggling
News Summary - Karipur gold smuggling case: Three more arrested
Next Story