കരിപ്പൂർ സ്വര്‍ണക്കടത്ത്: അറസ്റ്റിലായ മൂന്നുപേർക്ക് കോവിഡ്
text_fieldsകൊണ്ടോട്ടി: രാമനാട്ടുകരയിലെ വാഹനാപകടത്തോടെ പുറത്തുവന്ന സ്വര്‍ണക്കടത്ത് കേസിൽ അറസ്റ്റിലായ മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ഷാനിദിനും നിലവില്‍ റിമാൻഡിലുള്ള രണ്ടുപേര്ക്കുമാണിത്. ഷാനിദിനെ മഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കരിപ്പൂർ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ വല്ലപ്പുഴ പുത്തൻ പീടിയേക്കൽ ഹസെൻറ വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തി. കഴിഞ്ഞദിവസം കോഴിക്കോട് വിമാനത്താവള പരിസരത്തും അപകടം നടന്ന രാമനാട്ടുകരയിലും തെളിവെടുപ്പ് സമയത്ത് ഹസനെ മാത്രമാണ് അന്വേഷണസംഘം പുറത്തിറക്കിയത്.
ഇയാളുടെ വീട്ടിൽ െവച്ചാണ് ക്വട്ടേഷൻ ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. നേരത്തേ 15 അംഗ ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർ രക്ഷപ്പെട്ട ബലേനോ കാർ വല്ലപ്പുഴയിൽനിന്നാണ് പിടികൂടിയത്.
ഹസെൻറ ബന്ധുവിെൻറ ഉടമസ്ഥതയിലുള്ളതാണിത്. അതിനിെട, കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി മഞ്ചേരി സ്വദേശി ശിഹാബിനെ കോടതി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ പാണ്ടിക്കാട്, കൊടുവള്ളി എന്നിവിടങ്ങളില്‍ കേസുണ്ട്. കേസിൽ പത്തുപേരെയാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.