Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാന ബജറ്റിൽ...

സംസ്​ഥാന ബജറ്റിൽ കരിപ്പൂരിന്​ നിരാശ മാത്രം

text_fields
bookmark_border
Karipur airport
cancel

കരിപ്പൂർ: സംസ്ഥാനത്ത്​ പൊതുമേഖലയിൽ അവശേഷിക്കുന്ന ഏക വിമാനത്താവളമായ കോഴിക്കോടിന്​ സംസ്ഥാന ബജറ്റിൽ ഇക്കുറിയും അവഗണന. കരിപ്പൂർ വിമാനത്താവള വികസനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും എൽ.ഡി.എഫ്​ സർക്കാറി​െൻറ അവസാന ബജറ്റിലും കാര്യമായി ഒന്നും കിട്ടിയില്ല. വിമാനത്താവള വളർച്ചക്ക്​ സഹായകരമാകുന്ന മറ്റ്​ വികസന പ്രവർത്തനങ്ങൾക്കും ഫണ്ട്​ അനുവദിച്ചിട്ടില്ല.

കരിപ്പൂരി​െൻറ വികസനത്തിനായി ഭൂമി ഏറ്റെടുക്കലിന്​ ഇൗ ബജറ്റിലും തുക വകയിരുത്തിയില്ല. സർക്കാർ ആദ്യബജറ്റിൽ പ്രഖ്യാപിച്ചതാണ്​ എയർപോർട്ട്​ ജങ്​ഷനിൽ മേൽപാലം. എന്നാൽ, നടപടികൾ കടലാസിലൊതുങ്ങി​. കാർ പാർക്കിങ്ങിനും പുതിയ ടെർമിനൽ നിർമാണത്തിനും ഭൂമി ഏറ്റെടുക്കുന്നതിന്​ തുക വകയിരുത്തിയില്ല.

അഴീക്കൽ തുറമുഖ വികസനത്തിന്​ വൻതുക വകയിരുത്തിയപ്പോൾ കരിപ്പൂരിനോട്​ ചേർന്നുള്ള ബേപ്പൂർ തുറമുഖ വികസനം സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തുകയാണ്​ ചെയ്​തത്​. കോഴിക്കോട്​ സൈബർ പാർക്കിലേക്ക് കൂടുതൽ കമ്പനികൾ എത്തുന്നത്​​ കരിപ്പൂരിൽ ആഭ്യന്തര സർവിസുകൾ വർധിക്കാൻ സഹായകമാകും. എന്നാൽ, മറ്റു ഐ.ടി പാർക്കുകൾക്ക്​ അനുവദിച്ച അത്രയും തുക കോഴി​ക്കോടിന്​ അനുവദിച്ചിട്ടില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipurKerala Budget 2021
News Summary - karipur got nothing in budget
Next Story