കരിപ്പൂരിൽ ഹജ്ജ് ക്യാമ്പ് ഇന്ന് തുടങ്ങും
text_fieldsമലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പിെൻറ ഉദ്ഘാടനം ശനിയാഴ്ച വൈ കീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പുതിയ വനിത ബ്ലോക്കിെൻറ ശിലാ സ്ഥാപനവും അദ്ദേഹം നിർവഹിക്കും. ക്യാമ്പിനോടനുബന്ധിച്ച് ഹജ്ജ് സെൽ പ്രവർത്തനം ആരം ഭിച്ചു.
വെള്ളിയാഴ്ച വൈകീട്ട് ക്യാമ്പിെൻറ റിഹേഴ്സൽ നടത്തി. ഞായറാഴ്ച ഉച്ചക്ക് 2.25നാണ് കരിപ്പൂരിൽനിന്ന് ആദ്യ ഹജ്ജ് വിമാനം. 300 വീതം തീർഥാടകരുമായി സൗദി എയർലൈൻസിെൻറ 36 സർവിസുകളാണ് കരിപ്പൂരിൽ നിന്നുണ്ടാവുക. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുെട കീഴിൽ ഇവിടെനിന്ന് 10,732 പേരാണ് ഹജ്ജിന് പോകുന്നത്. ഹജ്ജ് ഹൗസിൽ ഒരേസമയം 700 പേർക്ക് താമസിക്കാൻ സൗകര്യമുണ്ട്. ഹജ്ജ് ഹൗസിന് പുറത്ത് 15,000ത്തിലധികം പേരെ ഉൾക്കൊള്ളുന്ന പന്തലുമുണ്ട്.
ഹാജിമാരുടെ ലഗേജ് സിസ്റ്റം:
പുതിയ പദ്ധതി നടപ്പായി
ജിദ്ദ: ഹജ്ജ് ടെർമിനലിൽനിന്ന് തീർഥാടകരുടെ ലഗേജുകൾ താമസ കേന്ദ്രങ്ങളിലെത്തിക്കുന്ന സംവിധാനം പ്രവർത്തനസജ്ജമായി. വിമാനത്താവളങ്ങളിലെ കാത്തിരിപ്പ് ഒഴിവാക്കുന്നതിനും യാത്രനടപടികൾ എളുപ്പമാക്കുന്നതിനുമായി സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി സഹകരിച്ച് ഇൗവർഷം മുതലാണ് ഹജ്ജ് മന്ത്രാലയം പുതിയ സംവിധാനം നടപ്പാക്കിയത്. ഇതോടെ തീർഥാടകർക്ക് യാത്ര നടപടികൾ വേഗത്തിൽ പൂർത്തിയാക്കി താമസസ്ഥലങ്ങളിലെത്താനാകുന്നുണ്ട്. ഹജ്ജ്-ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദൻ പുതിയ സംവിധാനം പരിശോധിച്ചു. ബംഗ്ലാദേശിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘത്തെ ജിദ്ദ വിമാനത്താവള ഹജ്ജ് ടെർമിനലിൽ സ്വീകരിക്കുന്നതിനിടയിലായിരുന്നു മന്ത്രിയുടെ പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.