കരിപ്പൂരിൽ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ നാലുപേർ കൂടി അറസ്റ്റിൽ
text_fieldsകൊണ്ടോട്ടി: കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ സ്വർണക്കടത്തുകാരനെന്ന് സംശ യിച്ച് തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച കേസിൽ നാലുപേർ കൂടി അറസ്റ്റിൽ. കോഴിക്കോട് കാര പ്പറമ്പ് തടമ്പാട്ടുതാഴം പുഞ്ചിരി ഹൗസിൽ പി. ഹൈനേഷ് (31), കൊടശ്ശേരി അത്തോളി കോമത്ത് ഹൗസി ൽ നിജിൽരാജ് (26), വെസ്റ്റ്ഹിൽ അത്താണിക്കൽ റീന നിവാസിൽ സുദർശ് (22), ബേപ്പൂർ സൗത്ത് ബി.സി റോഡിൽ രചന ഹൗസിൽ ഹരിശങ്കർ (19) എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ എട്ടിന് പുലർച്ച ദുൈബ വിമാനത്തിലെത്തിയ കർണാടക ദക്ഷിണ കന്നട സ്വദേശി അബ്ദുൽ നാസർ ഷംസാദിനെ (23) തട്ടിക്കൊണ്ടുപോയ കേസിലാണിത്. പരപ്പനങ്ങാടി നെടുവ ചെറമംഗലം മുസ്ലിയാർ വീട്ടിൽ റഷീദിനെ (33) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായുള്ള പ്രതികളെ കവർച്ചക്കായി ഏകോപിപ്പിച്ചത് ഹൈനേഷാണെന്ന് പൊലീസ് പറഞ്ഞു. ഹരിശങ്കറിെൻറ ബൈക്കാണ് കവർച്ചക്ക് ഉപയോഗിച്ചത്. സുദർശ് ബൈക്കിലും നിജിൽരാജ് ക്രൂയിസ് ട്രക്കറിലുമായി സംഘത്തിലുണ്ടായിരുന്നു. നാലുപേരെയും മലപ്പുറം കോടതിയിൽ ഹാജരാക്കി.
ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം, ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ എന്നിവരുടെ നിർദേശപ്രകാരം ഇൻസ്പെക്ടർ എൻ.ബി. ഷൈജു, എസ്.ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, കൊണ്ടോട്ടി സ്റ്റേഷനിലെ പ്രശാന്ത്, പമിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.