കരിപ്പൂർ: ഭൂമിയേറ്റെടുക്കൽ നടപടി അന്തിമഘട്ടത്തിലേക്ക്
text_fieldsമലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കൽ സെപ്റ്റംബർ 15നകം പൂർത്തീകരിക്കാനുള്ള അന്തിമനടപടികളുമായി സംസ്ഥാന സർക്കാർ. എല്ലാ നടപടിക്രമവും പൂർത്തിയാക്കി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഇതിന്റെ ഭാഗമായുള്ള സർവേ നടപടി പൂർത്തിയാക്കിയിട്ടുണ്ട്. മരങ്ങൾ, കാർഷികവിളകൾ, കെട്ടിടങ്ങൾ, കിണറുകൾ, വസ്തുവകകൾ എന്നിവയുടെ വിലനിർണയം പുരോഗമിച്ചുവരുകയാണ്.
ഇത് പൂർത്തിയാക്കിയാൽ തുടർനടപടി സർക്കാറിൽനിന്നുണ്ടാകും. പദ്ധതി പുരോഗതി വിലയിരുത്താൻ ഈയാഴ്ച സർക്കാർതലത്തിൽ യോഗം വിളിക്കുന്നുണ്ട്. യോഗത്തിൽ നിലവിലെ കാര്യങ്ങൾ ചർച്ചയാകും. ഭൂമിയേറ്റെടുക്കൽ സമയബന്ധിതമായി തീർപ്പാക്കാനുള്ള നടപടി സ്വീകരിച്ചുവരുകയാണെന്ന് കലക്ടർ വി.ആർ. പ്രേംകുമാർ അറിയിച്ചു.
പദ്ധതിയിൽ ഇരകൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ നേരേത്ത വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.