കരിപ്പൂർ: വലിയ വിമാനങ്ങൾ ഇറങ്ങുന്നതിന് തടസമില്ലെന്ന് വ്യോമയാന മന്ത്രാലയം
text_fieldsന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് തടസ്സങ്ങള്‍ ഇല്ലെന്ന് വ്യോമയാന മന്ത്രാലയം. ആഗസ്റ്റ് എട്ടിന് തന്നെ ഇതു സംബന്ധിച്ച നിര്‍ദ്ദേശം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് നല്‍കിയിട്ടുണ്ടെന്ന് മന്ത്രാലയം ഓപ്പറേഷന്‍ വിഭാഗം ഡയറക്ടര്‍ ഡി സി ശര്‍മ്മ പറഞ്ഞു.
കോഴിക്കോട് എം.പി എം കെ രാഘവനെയാണ് ഡി.സി ശർമ്മ ഇക്കാര്യം അറിയിച്ചത്. സൗദി എയര്‍ലൈന്‍സിെൻറ എ 330-300, ബി 777-200 ഇ ആര്‍ എന്നീ വലിയ വിമാനങ്ങള്‍ കോഴിക്കോടു നിന്നും ഓപ്പറേറ്റ് ചെയ്യാനാണ് അനുമതി നല്‍കിയത്.
2015ൽ അറ്റകുറ്റപ്പണികൾക്ക് വേണ്ടി കരിപ്പൂർ വിമാനത്താവളം വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. റൺവേ നവീകരണത്തിെൻറ ഭാഗമായായിരുന്നു വിലക്ക്. പിന്നീട് റൺവേ നവീകരണം പൂർത്തിയാക്കിയിട്ടും കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് അനുമതി നൽകിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.