കരിപ്പൂർ വിമാനാപകടം: അന്വേഷണ റിപ്പോർട്ട് നീളുന്നു
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ എയർഇന്ത്യ എക്സ്പ്രസ് അപകടത്തിെൻറ അന്വേഷണ റിപ്പോർട്ട് അനന്തമായി നീളുന്നു. ആഗസ്റ്റ് ഏഴിനാണ് ദുബൈയിൽനിന്ന് എത്തിയ വിമാനം അപകടത്തിൽപെട്ടത്. തുടർന്ന് ആഗസ്റ്റ് 13ന് തന്നെ അപകടം അന്വേഷിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എ.എ.െഎ.ബി) അഞ്ചംഗ സംഘെത്ത നിയോഗിച്ചിരുന്നു.
ജനുവരി 13 വരെയായിരുന്നു സമയപരിധി നിശ്ചയിച്ചത്. വിമാന നിർമാണ കമ്പനിയായ ബോയിങ്ങിൽനിന്ന് വിവരങ്ങൾ ലഭിക്കാൻ വൈകുന്നെന്ന കാരണത്താൽ മാർച്ച് 13 വരെ നീട്ടി. ദീർഘിപ്പിച്ച സമയപരിധി ഒരുമാസം പിന്നിട്ടിട്ടും റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്വേഷണം എന്ന് പൂർത്തിയാകുമെന്നതിനെ സംബന്ധിച്ചും കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എട്ട് മാസമായിട്ടും പ്രാഥമിക റിപ്പോർട്ട് പോലും പുറത്തുവിടാൻ സാധിച്ചിട്ടില്ല.
അതേസമയം, അപകടത്തിെൻറ പേരിൽ താൽക്കാലികമായി നിർത്തിയ വലിയ വിമാന സർവിസുകൾക്ക് അനുമതിയും നൽകുന്നില്ല. ചെറിയ വിമാനത്തിന് അപകടമുണ്ടായതിെൻറ പേരിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. വലിയ വിമാനം പുനരാരംഭിക്കുന്നതിെൻറ ഭാഗമായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഡി.ജി.സി.എ സംഘത്തെ നിയോഗിക്കുകയും ഇവർ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ ഹ്രസ്വകാലത്തേക്ക് സ്വീകരിക്കേണ്ട നടപടികൾ പൂർത്തീകരിച്ചതായി അതോറിറ്റി റിപ്പോർട്ടും സമർപ്പിച്ചു. സുരക്ഷ വിലയിരുത്തൽ പൂർത്തിയാക്കി അനുമതിക്കായി ഡി.ജി.സി.എക്ക് സമർപ്പിച്ചിട്ട് മാസങ്ങളായി. ഇതുവരെ അനുകൂല തീരുമാനമുണ്ടായിട്ടില്ല. അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം അനുമതി നൽകാമെന്ന നിലപാടിലാണ് കേന്ദ്രമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.