കരിപ്പൂർ വിമാനാപകടം: വേദനകൾ തീരാതെ ഷരീഫ, മതിയായ ഇൻഷുറൻസ് തുക നൽകാതിരിക്കാനും ശ്രമം
text_fieldsകൊടിയത്തൂർ (കോഴിക്കോട്): കരിപ്പൂർ വിമാനാപകടത്തിന് ഒരാണ്ട് തികയുമ്പോഴും അപകടത്തിൽ പരിക്കേറ്റ തോട്ടുമുക്കം സ്വദേശി കാക്കീരി ഷരീഫ നാസറിന് വേദനകളും അസ്വസ്ഥതകളും മാത്രം ബാക്കി. ശരീര വേദന, സമനില നഷ്ടപ്പെടുക, മാനസിക അസ്വസ്ഥത എന്നിവ കാരണം ഇപ്പോഴും ആശുപത്രികൾ കയറിയിറങ്ങുകയാണ് ഇവർ.
വിമാന യാത്ര ഇൻഷുറൻസ് പ്രകാരം ഒരു കോടി രൂപയെങ്കിലും ലഭിക്കുന്നതിന് പകരമായി എയർ ഇന്ത്യ ഏജന്‍റ് വഴി പത്തും പതിനഞ്ചും ലക്ഷം തന്ന് ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും ഭാര്യ മാനസിക അസ്വസ്ഥതതകൾ കാണിക്കുന്നുണ്ടെന്നും ശരീരം നേരെ നിൽക്കുന്നിലെന്നും നാലിലധികം ആശുപത്രികളിൽ വ്യത്യസ്ത രോഗത്തിന് ചികിത്സിക്കുകയാണെന്നും ഭർത്താവ് നാസർ പറഞ്ഞു.
വിമാനാപകടത്തിൽ പാസ്പോർട്ടും പണവുമടങ്ങുന്ന സാധനങ്ങൾ നഷ്ടപെട്ട വകയിൽ രണ്ടര ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായി. അപകടത്തെ തുടർന്ന് കൊണ്ടോട്ടി ആശുപത്രിയിലും പിന്നീട് ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇതുവരെ അസുഖം ഭേദമായിട്ടില്ല. ശരിയായ നഷ്ടപരിഹാരം ലഭിക്കാൻ നിയമവഴി സ്വീകരിക്കുകയാണ് ഈ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.