പദ്ധതി ചെലവ് താങ്ങില്ല: കരിപ്പൂർ റൺവേ നീളംകൂട്ടൽ അതോറിറ്റി ഉപേക്ഷിക്കുന്നു
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിെൻറ റൺവേ നീളം കൂട്ടാനുള്ള പദ്ധതി വിമാനത്താവള അതോറിറ്റി ഉപേക്ഷിക്കുന്നു. ഉയർന്ന നിർമാണചെലവും പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള കാലതാമസവുമാണ് ഇതിന് കാരണമായി പറയുന്നത്. നിലവിൽ സംസ്ഥാന സർക്കാറിനോട് പുതിയ ടെർമിനലിനും കാർ പാർക്കിങ്ങിനുമായി 152.5 ഏക്കർ ഭൂമി ഏറ്റെടുക്കണമെന്നാണ് അതോറിറ്റി ആവശ്യപ്പെട്ടതെന്ന് വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു പറഞ്ഞു.നേരേത്തയുള്ള മാസ്റ്റർ പ്ലാൻ പ്രകാരം 198 ഏക്കർ ഭൂമി 2,860 മീറ്ററുള്ള റൺവേ 3,627 ആക്കുന്നതിനും 12.5 ഏക്കർ ഭൂമി സമാന്തര ടാക്സി വേക്കും രണ്ടര ഏക്കർ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റി.സ) 240 മീറ്ററാക്കി വർധിപ്പിക്കുന്നതിനുമാണ്.
ഐസലേഷൻ ബേക്ക് 14.5 ഏക്കറും അേപ്രാച്ച് ലൈറ്റ് സിസ്റ്റത്തിന് 20.8 ഏക്കറുമടക്കം 248 ഏക്കർ ഭൂമിയുമാണ് റൺവേ വികസനത്തിന് മാത്രമായി അതോറിറ്റി ആവശ്യപ്പെട്ടത്. കൂടാതെ, പുതിയ ടെർമിനലിനായി 137 ഏക്കറും ഉൾപ്പെെട 385 ഏക്കർ ഭൂമിയായിരുന്നു വികസനത്തിനായി ആവശ്യപ്പെട്ടിരുന്നത്. ഇതിനോടൊപ്പം 100 ഏക്കർ പുനരധിവാസത്തിനും ഉൾപ്പെടെ 485 ഏക്കർ ഏറ്റെടുക്കുന്നതിനായി 2016 നവംബറിൽ സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഇതിൽ റി.സയുടെ നീളം ഇൗ വർഷം 90 മീറ്ററിൽനിന്ന് 240 മീറ്ററായി വർധിപ്പിച്ചിരുന്നു. ഇതോടെ റൺവേയുടെ നീളം 2,860ൽനിന്ന് 2,700 ആയി കുറഞ്ഞു.
4,000 കോടി രൂപയാണ് റൺവേ വികസനത്തിനായി അതോറിറ്റി പ്രതീക്ഷിക്കുന്ന ചെലവ്. ഇത് കണ്ണൂർ വിമാനത്താവള നിർമാണത്തിെൻറ ഇരട്ടിയോളമാണെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇത്ര ഉയർന്ന ചെലവിൽ പദ്ധതി നടപ്പാക്കുന്നതിന് അതോറിറ്റിക്ക് താൽപര്യമില്ല. കൂടാതെ, പദ്ധതി പൂർത്തിയാക്കാൻ എട്ട് വർഷത്തോളം കാലതാമസവും എടുക്കും. കഴിഞ്ഞദിവസം അതോറിറ്റി അധികൃതർ കലക്ടറോട് ആവശ്യപ്പെട്ടത് 137 ഏക്കർ ഭൂമി പുതിയ ടെർമിനലിനും 15.25 ഏക്കർ കാർപാർക്കിങ്ങിനുമാണ്. ഇതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
റൺവേ വികസനം അതോറിറ്റി ഉപേക്ഷിക്കുന്നതോടെ കരിപ്പൂരിലെ റൺവേയുടെ നീളം 2,700 മീറ്ററായി പരിമിതിപ്പെടുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. അന്താരാഷ്്ട്ര മാനദണ്ഡപ്രകാരം ഏറ്റവും കുറഞ്ഞത് 10,000 അടിയെങ്കിലും റൺവേക്ക് നീളം വേണം. കരിപ്പൂരിൽ ഇത് 9,100 അടി മാത്രമേയുള്ളൂ. റൺവേ നീളം 10,000 അടിയായി വർധിപ്പിക്കുന്നതിന് നിലവിൽ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഉപയോഗിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.