സർവീസ് തുടങ്ങുന്നത് 43 മാസത്തിന് ശേഷം
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവിസുകൾ പുനരാരംഭിക്കുന്നത് 43 മാസത്തിന് ശേഷം. 2015 മേയ് ഒന്ന് മുതലാണ് റൺവേ നവീകരണത്തിന് കരിപ്പൂരിൽ നിന്ന് ആഴ്ചയിൽ 52 സർവിസുകൾ നിർത്തലാക്കിയത്. എയർ ഇന്ത്യ, സൗദി എയർലൈൻസ് എന്നിവയുടെ ജിദ്ദ, റിയാദ്, എമിറേറ്റ്സിെൻറ രണ്ട് ദുബൈ സർവിസുകൾ എന്നിവക്കാണ് അന്ന് നിയന്ത്രണം ഏർപ്പെടുത്തിയത്. എയർ ഇന്ത്യ സുരക്ഷപഠനം നടത്തി ഡി.ജി.സി.എക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഉഭയകക്ഷി കരാർ പ്രകാരം ആവശ്യമായ സീറ്റ് ഇല്ലാത്തതിനാൽ എമിറേറ്റ്സ് നടപടിക്രമങ്ങൾ ആരംഭിച്ചിട്ടില്ല.
ജിദ്ദ സർവിസ് വൈകൽ: ഡയറക്ടറും കത്ത് നൽകി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് സർവിസുകൾ പുനരാരംഭിക്കുന്നത് വൈകുന്നത് സംബന്ധിച്ച് വിമാനത്താവള ഡയറക്ടറും സൗദി എയർലൈൻസിന് കത്ത് നൽകി. ഡയറക്ടർ കെ. ശ്രീനിവാസ റാവുവാണ് സൗദിയയുടെ ഇന്ത്യയിലെ മാനേജർ ഇബ്രാഹിം അൽഖുബ്ബിക്ക് കത്ത് നൽകിയത്. ഡി.ജി.സി.എയുടെ അനുമതി ലഭ്യമായിട്ട് രണ്ട് മാസത്തിലധികമായി. എന്നിട്ടും സർവിസ് ആരംഭിച്ചിട്ടില്ലെന്ന് കത്തിൽ പറയുന്നു.
വലിയ വിമാനങ്ങളുടെ സർവിസ് നാൾവഴി
- 2015 മേയ് ഒന്ന്-കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം.
- 2017 മാർച്ച് ഒന്ന്-നവീകരണം പൂർത്തിയാക്കി റൺവേ മുഴുവൻ സമയം പ്രവർത്തനം ആരംഭിച്ചു
- 2017 ഏപ്രിൽ 26-ഡി.ജി.സി.എ ജോയൻറ് ഡയറക്ടർ എസ്.എസ്. റാവത്ത്, എയർേപാർട്ട് അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ജെ.പി. അലക്സ് (ഒാപ്പറേഷൻസ്), എസ്. ബിശ്വാസ് (പ്ലാനിങ്) എന്നിവർ പഠനത്തിന് കരിപ്പൂരിൽ.
- 2017 ആഗസ്റ്റ് 21-ബി 777-200 സർവിസിന് സാേങ്കതികപഠനം നടത്താൻ വിദഗ്ധ സംഘത്തിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഡി.ജി.സി.എ അനുമതി.
- 2017 നവംബർ 23-കരിപ്പൂരിൽ അതോറിറ്റി വിമാനക്കമ്പനികളുടെ യോഗം ചേർന്നു. പുതിയ റിപ്പോർട്ട് ഡി.ജി.സി.എക്ക് സമർപ്പിക്കാൻ തീരുമാനം.
- 2018 ജനുവരി രണ്ട്-ബി777-200 ഇ.ആർ, ബി777-200 എൽ.ആർ, എ 330-300, എ 330-300 ആർ, ബി 777-300 ഇ.ആർ, ബി 787-800 തുടങ്ങിയ വിമാനങ്ങളുടെ സർവിസിന് അനുകൂലമായി കരിപ്പൂരിൽ നിന്ന് 71 പേജുള്ള വിശദ റിപ്പോർട്ട് അതോറിറ്റി ആസ്ഥാനത്തേക്ക് അയച്ചു.
- 2018 ജനുവരി 19-റിപ്പോർട്ടിന് അംഗീകാരം നൽകി അതോറിറ്റി അന്തിമ അനുമതിക്കായി ഡി.ജി.സി.എക്ക് കൈമാറി
- 2018 മാർച്ച് ഏഴ്-സർവിസ് നടത്തുന്ന വിമാനക്കമ്പനിയുടെ നടത്തിപ്പ് ക്രമം ഡി.ജി.സി.എ ആവശ്യപ്പെട്ടു
- 2018 ഏപ്രിൽ രണ്ട്-സൗദിയ സമർപ്പിച്ച നടത്തിപ്പ്ക്രമം അതോറിറ്റി ആസ്ഥാനത്തേക്ക് കൈമാറി.
- 2018 ജൂലൈ നാല്-സൗദിയയുടെ നടത്തിപ്പ് ക്രമം അതോറിറ്റി അന്തിമ അനുമതിക്കായി ഡി.ജി.സി.എക്ക് കൈമാറി
- 2018 ആഗസ്റ്റ് എട്ട്-ബി 777-200 ഇ.ആർ, എ 330-300 എന്നിവ സർവിസ് നടത്താൻ ഡി.ജി.സി.എയുടെ അനുമതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.