കരിപ്പൂർ: അന്വേഷണ റിപ്പോർട്ട് വന്നിട്ട് ആറ് മാസം, വലിയ വിമാന സർവിസ് നീളുന്നു
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ വിമാനാപകട അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന് ആറ് മാസം പിന്നിട്ടിട്ടും വലിയ വിമാനങ്ങളുടെ അനുമതി വൈകുന്നു. 2020 ആഗസ്റ്റ് ഏഴിനായിരുന്നു കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ടത്. തുടർന്ന് വലിയ വിമാന സർവിസുകൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. അപകടം അന്വേഷിച്ച എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) റിപ്പോർട്ട് ലഭിച്ചതിന് ശേഷം അനുമതി നൽകാമെന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്.
കഴിഞ്ഞ സെപ്റ്റംബർ 11നാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ദുരന്തത്തിന് കാരണം വൈമാനികന്റെ വീഴ്ചയാണെന്നായിരുന്നു ഇതിൽ പരാമർശിച്ചിരുന്നത്. തുടർന്ന് വലിയ വിമാന സർവിസ് നീട്ടിക്കൊണ്ടുപോകുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഒമ്പതംഗ സമിതിയെ നിയോഗിക്കുകയായിരുന്നു. ഇവരുടെ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. അന്വേഷണ റിപ്പോർട്ടിൽ ഉന്നയിച്ച 43 ശിപാർശകൾ അടക്കം പഠിച്ച് 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ആവശ്യപ്പെട്ടത്. ഏജൻസികളെ സംബന്ധിച്ചാണ്. എന്നാൽ, ഈ ഈ ശിപാർശകൾ ഡി.ജി.സി.എ, അതോറിറ്റി, എയർഇന്ത്യ എക്സ്പ്രസ് തുടങ്ങി വിവിധ റിപ്പോർട്ട് നീളുകയാണ്.
ഇതിനിടെ, കഴിഞ്ഞ വർഷം ജനുവരി 21 ഓടെ വലിയ വിമാനങ്ങൾക്ക് അന്തിമാനുമതി തേടി ഡി.ജി.സി.എക്ക് കരിപ്പൂരിൽ നിന്നും അപേക്ഷ സമർപ്പിച്ചെങ്കിലും അനുകൂല തീരുമാനം വന്നിട്ടില്ല. പാർലമെന്റ് സ്ഥിരംസമിതി യോഗ തീരുമാനപ്രകാരം വ്യോമയാന മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി 2020 നവംബർ 25ന് കരിപ്പൂരിൽ സന്ദർശനം നടത്തുകയും വിശദ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
തുടർന്ന് കരിപ്പൂരിൽ നിന്നും വിമാനക്കമ്പനികളുമായി സഹകരിച്ചാണ് നടപടികൾ പൂർത്തീകരിച്ച് അപേക്ഷ നൽകിയത്. സൗദി എയർലൈൻസ്, ഖത്തർ അടക്കമുള്ളവരാണ് വീണ്ടും അപേക്ഷ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.