കരിപ്പൂർ: രേഖ സമര്‍പ്പിച്ചത് 20 ഭൂവുടമകള്‍
text_fieldsകൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ സുരക്ഷ മേഖല (റെസ) വിപുലീകരിക്കുന്നതിനുള്ള സ്ഥലമേറ്റെടുക്കല്‍ പ്രക്രിയ തുടരുമ്പോള്‍ ശനിയാഴ്ച മുഴുവന്‍ രേഖകളും ഹാജറാക്കിയത് ഒമ്പത് ഭൂവുടമകള്‍. ഇവരുള്‍പ്പെടെ 20 ഭൂവുടമകളാണ് രേഖകള്‍ ഹാജറാക്കിയത്. രേഖകള്‍ നല്കിയവരില് എട്ടുപേര്‍ പള്ളിക്കല്‍ വില്ലേജിലും 12 പേര് നെടിയിരുപ്പ് വില്ലേജിലും ഉള്‍പ്പെടുന്നവരാണ്. നിലവില്‍ രേഖകള്‍ ലഭിച്ച കൈവശങ്ങളില്‍ ആറെണ്ണം വീടുകള്‍ ഉള്‍പ്പെട്ടതും മൂന്നെണ്ണം മറ്റു കെട്ടിടങ്ങളുള്ളവയും 11 എണ്ണം നിർമിതികളില്ലാത്ത ഭൂമിയുമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.