‘മാനിഷാദ’
text_fieldsകൈയൂക്കുകൊണ്ട് സമഗ്രാധിപത്യം പുലർത്തുന്ന ജീവിതരീതികളോട് അരുത് എന്ന് ആജ്ഞാപിക്കുന്നതാണ് രാമായണത്തിലെ ധാർമികത. അധികാരം, പണം, പദവി എന്നിവയെല്ലാം കൈയൂക്കുള്ളവെൻറ പരിധിയിലാണ്. രാവണൻ കൈയൂക്കുകൊണ്ട് ലോകാധിപത്യംനേടി ലോകത്തെ ഏകാധിപത്യത്തിലാക്കി എന്നതാണ് സവിശേഷത. ഏകാധിപതി അത് ആരായിരുന്നാലും തൻെറ ഇഷ്ടമാകും നടപ്പാക്കുക. ഞാനാണ് രാജ്യമെന്നും എെൻറ ഇഷ്ടമാണ് നീതിയെന്നും അയാൾ പ്രഖ്യാപിക്കും. അതിന് വഴങ്ങാത്തവരെ ബലപ്രയോഗംകൊണ്ട് കീഴടക്കാനാവും ശ്രമിക്കുക. അങ്ങനെ രാവണൻ കീഴടക്കിയതിെൻറ ഉദാഹരണമാണ് സീത അപഹരണം. ഭർതൃമതിയായ ഒരു സ്ത്രീ രാവണെൻറ ഇംഗിതത്തിന് വഴങ്ങാതെ വന്നപ്പോൾ അവളെ കൈയൂക്കുകൊണ്ട് കീഴടക്കാനാണ് രാവണൻ ശ്രമിക്കുന്നത്. ഈ ശ്രമം കാട്ടാളത്തമാണ്. അതിനെതിരെ അരുത് എന്ന് ആജ്ഞാപിക്കുന്നതിനെയാണ് ‘മാനിഷാദ’ എന്നു പറയുന്നത്.
എവിടെയെല്ലാം അധികാരം കൈയൂക്ക് കാണിക്കുന്നുണ്ടോ അവിടെയെല്ലാം ‘അരുത്’ എന്ന് ആജ്ഞാപിക്കാൻ കെൽപുണ്ടാകണം എന്നതാണ് രാമായണം മനുഷ്യവംശത്തോട് ഉപദേശിക്കുന്നത്. അങ്ങനെ അരുത് എന്നു പറയണമെന്നുണ്ടെങ്കിൽ അതു പറയാൻ വെമ്പുന്നവൻ നിർഭയൻ ആയിരിക്കണം. ഇന്ന് അധികാരത്തോട് അരുത് എന്നു പറയാൻ ഭയം നമ്മെ അനുവദിക്കുന്നില്ല. അതുകൊണ്ട്, അധികാരമുള്ളത് ഒരു ചക്രവർത്തി ആകണമെന്നില്ല, അധികാരത്തിലിരിക്കുന്ന ശിപായിയോടുപോലും ‘അരുത്’ എന്ന് പറയാൻ നമുക്ക് നാക്ക് പൊങ്ങില്ല. അതുകൊണ്ടാണല്ലോ നിസ്സഹായരും നിരാലംബരുമായ മനുഷ്യർക്കുനേരെ അധികാരം ചന്ദ്രഹാസമിളക്കിവരുമ്പോൾ നാം മൗനികളാവുന്നത്.
സിനിമയിൽ അഭിനയിക്കുന്ന പെൺകുട്ടിയെ പ്രബലരായ ഒരു സംഘം ചേർന്ന് മാനഭംഗപ്പെടുത്തുമ്പോൾ അത് തെറ്റാണെന്നു പറയാനും ഇങ്ങനെ ചെയ്യുന്നത് രാക്ഷസീയതയാണ് എന്ന് ആജ്ഞാപിക്കാനും കഴിയാതെ താരരാജാക്കന്മാർ ഇരുട്ടിൽതപ്പുന്നത് അവരുടെ മനസ്സ് ചകിതമായതുകൊണ്ടാണ്. 30 കിലോ മാത്രം തൂക്കത്തിനൊത്ത മാംസമുള്ള ആദിവാസിയുവാവിനെ ഒറ്റക്കുത്തിന് 30 സെക്കൻഡുകൊണ്ട് കൊന്നതിനുശേഷം ആ നിരായുധനെ കൊന്നുവീഴ്ത്തിയത് ആത്മരക്ഷക്കുവേണ്ടിയാണെന്ന് ന്യായീകരിക്കുമ്പോൾ, അതിനെതിരെ നാം നിശ്ശബ്ദത പാലിച്ചിരിക്കുമ്പോൾ രാമനെ അല്ല രാവണനെയാണ് നാം ആരാധിക്കുന്നത്. അവിടെയെല്ലാം ‘അരുത്’ എന്ന് ഉറക്കെ ആജ്ഞാപിക്കാൻ കഴിയുന്ന ജീവിതരീതി വികസിപ്പിച്ചെടുക്കുക എന്നതാണ് രാമായണ പാരായണത്തിെൻറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.