നാട്ടിലും വീട്ടിലും നല്ലവൻ നല്ലവൻ
text_fieldsകേട്ടാലും കേട്ടാലും കോട്ടംതട്ടാത്ത, വായിച്ചാലും വായിച്ചാലും രുചിവാടാത്ത ഒരു ജൈവരചനയാണ് രാമായണം. ഇത് നമ്മുടെ പരിസരത്തിെൻറ കഥയാണ്. മനുഷ്യൻ നല്ലവനാകുേമ്പാൾ ലോകനന്മ കൈവരിക്കുമെന്ന് രാമായണം സമർഥിക്കുന്നു. സാപത്ന്യത്തിെൻറ എരിതീയിൽ വെന്തുരുകിയ ദശരഥെൻറ കഥ നേരിട്ടനുഭവിച്ച ഭർത്താക്കന്മാരും കൗസല്യയെപോലുള്ള ഭാര്യമാരും കഴിഞ്ഞ നൂറ്റാണ്ടിലെ എഴുപതുകൾ വരെയുമുണ്ടായിരുന്നു.
നമ്മുടെ ദായക്രമത്തിലെ അധികാര വടംവലിയുടെ കുടുംബകഥയാണ് രാമായണമെങ്കിലും രാഷ്ട്രീയത്തിലെ അടവുനയങ്ങളുടെ ചുവടുകളും ഇതിൽ കാണാം. ഉത്തമ പുരുഷനായ രാമൻ രാജാവാകുമെന്ന പ്രതീക്ഷയെ അസ്ഥാനത്താക്കുന്നത് അരമന ഗൂഢാലോചനയുടെ ഫലമാണ്. ജനം പ്രതീക്ഷിക്കുന്നവരല്ല പലപ്പോഴും അധികാരസ്ഥാനത്തെത്തുന്നത്. രാജഗോപാലാചാരി മദ്രാസ് പ്രസിഡൻസിയുടെ മുഖ്യമന്ത്രിയായതും ഇ.എം.എസ്. നമ്പൂതിരിപ്പാട് കേരള മുഖ്യമന്ത്രിയായതും നിയമസാമാജികരല്ലാതെയാണ്. ഒരപ്രതീക്ഷിത അട്ടിമറി. പ്രധാനമന്ത്രിയും പ്രസിഡൻറുമൊക്കെയാകുമെന്ന് പ്രതീക്ഷിച്ചവർ അതല്ലാതാകുന്നതിെൻറ രഹസ്യവും ഇൗ രാഷ്്ട്രതന്ത്രത്തിലുണ്ട്.
ആധുനിക അണുകുടുംബത്തിലെ അലോസരങ്ങൾ അകറ്റാൻ രാമകഥ സഹായിക്കുന്നു. അനപത്യദുഃഖത്തെ മറികടക്കാൻ പുത്രകാമേഷ്ടി യാഗം നടത്തി ലഭിച്ച മക്കളായിരുന്നിട്ടുകൂടി ദശരഥന് അതീവ പുത്രവാത്സല്യമുണ്ടായിരുന്നു. ദശരഥൻ രാമനെ കാട്ടിലേക്കയക്കാൻ പറഞ്ഞിരുന്നില്ല. കൂട്ടത്തിൽ ചെറുപ്പക്കാരിയായ ചെറിയമ്മക്ക് അച്ഛൻ കൊടുത്ത വാക്ക് പാലിക്കുന്നതിനാണ് രാമൻ സ്വമേധയാ വനവാസം സ്വീകരിച്ചത്. അച്ഛനെ അതിരറ്റ് സ്നേഹിക്കുന്ന മകനും മക്കളെ ലാളിക്കുന്ന അച്ഛനും ഇന്ന് ഒരു കടങ്കഥപോലെയായി മാറുന്ന അവസ്ഥയാണുള്ളത്. കുടുംബ വാത്സല്യത്തിന് പ്രോത്സാഹനം നൽകുന്ന ഒരു സന്ദേശമാണ് രാമായണം നൽകുന്നത്.
കഥാകാരൻ മനുഷ്യരുടെ ജീവിതത്തോടൊപ്പം എന്ന തത്ത്വമാണ് വാല്മീകി സ്വജീവിതംകൊണ്ട് കാണിച്ചുകൊടുത്തത്. ലവനും കുശനും തങ്ങളുടെ കഥ പാടി ജനങ്ങളോട് കുശലാന്വേഷണം നടത്തിയാണ് നാടുനീളെ നടന്ന് പ്രചരിപ്പിച്ചിരുന്നത്. നമ്മുടെ ജനവിജ്ഞാനത്തിെൻറ നാടൻപാട്ട് സംസ്കാരത്തിെൻറ പാരമ്പര്യമാണ് നിരവധി പാഠഭേദങ്ങൾ രാമായണത്തിനുണ്ടാക്കാൻ ഇടയാക്കിയത്.
ഒരു പ്രകൃതിപാഠവും രാമായണത്തിനുണ്ട്. സൂര്യവംശജനായ രാമെൻറ പ്രകാശരേണുക്കൾ സീതയായ ഭൂമിയിലേറ്റാണ് ലവകുശന്മാരുണ്ടാകുന്നത്. അഗ്നിയിൽനിന്നും മധുരമായി വന്ന രാമൻ വെള്ളത്തിലേക്ക് ലയിക്കുേമ്പാൾ വെയിലും മഴയും സർവവും സൂര്യനിൽനിന്നാണെന്ന പ്രകൃതിപാഠം നമ്മെ പഠിപ്പിക്കുന്നു. മണ്ണിൽനിന്നും വന്ന് മണ്ണിലേക്ക് മറഞ്ഞ സീതയും ജനനമരണങ്ങളുടെ ഇടയിലുള്ള ജീവിതപോരാട്ടത്തെ പ്രകാശിപ്പിക്കുന്നു. ധർമമാർഗത്തിൽ ചരിക്കാനുള്ള പ്രചോദനമാണ് രാമായണം. രാമൻ നാട്ടിലും വീട്ടിലും നല്ലവനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.