Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘നമാമി...

‘നമാമി തുഞ്ചത്തെഴുമാര്യപാദം’

text_fields
bookmark_border
‘നമാമി തുഞ്ചത്തെഴുമാര്യപാദം’
cancel

​രാമായണത്തെക്കുറിച്ച്​ എന്തെങ്കിലും പറയു​േമ്പാൾ തൽകർത്താവായ തുഞ്ചത്തെഴുത്തച്ഛനിൽനിന്ന്​ തുടങ്ങുന്നതാണ്​ ഉചിതം. 
‘‘കാവ്യം സുഗേയം, കഥ രാഘവീയം
കർത്താവ്​ തുഞ്ചത്തുളവായ ദിവ്യൻ
ചൊല്ലുന്നതോ ഭക്തിമയ സ്വരത്തിൽ
ആനന്ദലബ്​ധിക്കിനിയെന്തുവേണം?’’

എഴുത്തച്ഛനെക്കുറിച്ചും അദ്ദേഹത്തി​​​െൻറ അധ്യാത്മ രാമായണത്തെക്കുറിച്ചും മഹാകവി വള്ളത്തോൾ ചോദിക്കുന്ന ചോദ്യമാണ്​ ഇത്​.
വായിക്കാൻ തുടങ്ങിയ കാലം മുതൽക്കേ എഴുത്തച്ഛ​​​െൻറ രാമായണവുമായി ഞാൻ ബന്ധപ്പെട്ടിരുന്നു. ആദ്യം വായിച്ചത്​ താളിയോലഗ്രന്​ഥം. അതിനുശേഷം എസ്​.ടി. റെഡ്യാർ പ്രസിദ്ധീകരിച്ച പുസ്​തകം. പിന്നീട്​ പണ്ഡിതശ്രേഷ്​ഠനായ എ.ഡി. ഹരിശർമ സംശോധനചെയ്​ത സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച അധ്യാത്മ രാമായണം -എല്ലാ കർക്കടകത്തിലും ഞാൻ മുടങ്ങാതെ ഇൗ ഗ്രന്​ഥം വായിക്കുന്നു- എ​​​െൻറ യാത്രകളിൽപോലും ഇതിന്​ ഞാൻ ഒരു ഭംഗവും വരുത്തിയിട്ടില്ല.

അന്യമൂല്യങ്ങളായ ജീവിതനിരീക്ഷണങ്ങൾകൊണ്ട്​ ഏറെ സമ്പന്നമാണ്​ അധ്യാത്മരാമായണം -ഇൗ ഗ്രന്​ഥം പഠിക്കാത്തവർക്കെന്നല്ല ഒരിക്കൽപോലും വായിച്ചിട്ടില്ലാത്തവർക്കുപോലും അധ്യാത്മ രാമായണത്തിലെ ഇത്തരം വരികൾ സുപരിചിതമാണ്​. ജീവിതയാത്രയിൽ എല്ലാവർക്കും ജാതി-മത-ഭേദ​െമന്യേ മാർഗദർശകങ്ങളാകുന്നവയാണ്​ അവ. അത്രയേറെ ഉള്ളതിനാലും ഏവർക്കും സുപരിചിതമാകയാലും അവയൊന്നും ഞാൻ ഉദ്ധരിക്കുന്നില്ല. എങ്കിലും എന്നെ ഏറെ സ്വാധീനിച്ച, ജീവിതത്തിലെ വിഷമഘട്ടങ്ങളിൽ എനിക്ക്​  വെളിച്ചം പകർന്നുതന്നിട്ടുള്ള രണ്ടു വരികൾ ഞാനോർക്കുന്നു:

‘‘ഭോഗങ്ങളൊന്നുമേ കാംക്ഷിക്കയും വേണ്ട
ഭോഗം വിധികൃതം വർജിക്കയും വേണ്ട.’’
എഴുത്തച്ഛ​​​െൻറ ജന്മംകൊണ്ട്​ ധന്യമായ തുഞ്ചൻപറമ്പിനെക്കുറിച്ച്​ വള്ളത്തോൾ രചിച്ച ഒരു കവിതയുണ്ട്​ -‘തോണിയാത്ര’. അതിലെ ഒരു ശ്ലോകം ഉദ്ധരിച്ചുകൊണ്ട്​ ഇൗ ചെറുകുറിപ്പ്​ അവസാനിപ്പിക്ക​െട്ട:
‘‘അതാ, കിഴക്കെക്കരയിൽ പറ​െമ്പാ-
ന്നൊരായത്തിൽ തറയൊത്തു​ കാണ്മൂ
മറ്റെ​ന്തതിൻനേർക്ക്​ നമസ്​കരിക്ക
സാഷ്​ടാംഗമായ്​ നീ മലയാളഭാഷേ.’’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karkidakamMalayalam Articleramayana masam
News Summary - Karkidakam 2018 Ramayana Masam -Malayalam Article
Next Story