മോദിക്കും അമിത്ഷാക്കും മുഖത്തേറ്റ പ്രഹരമെന്ന് വി.എസ്, അട്ടിമറി നീക്കത്തിനേറ്റ തിരിച്ചടിയെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: കര്‍ണാടകയിലെ ബി.ജെ.പിയുടെ പരാജയം നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും മുഖത്തേറ്റ കനത്ത പ്രഹരമാണെന്ന് വി.എസ്. അച്യുതാനന്ദന്. അധികാരവും പണവും നിര്‍ലോഭം ഒഴുക്കി ജനാധിപത്യത്തെ കശാപ്പുചെയ്യാന്‍ മോദിയും കൂട്ടരും നടത്തിയ ഗൂഢനീക്കങ്ങള്‍ മുഴുവന്‍ പൊളിഞ്ഞുപാളീസായിരിക്കുകയാണ്. കര്‍ണാടകയിലെ ബി.ജെ.പിയുടെ തോല്‍വി 2019-ല്‍ നടക്കാനിരിക്കുന്ന പാര്‍ലമെൻറ് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് തുടക്കമാണ്- വി.എസ് പറഞ്ഞു.
ജനാധിപത്യത്തെ അട്ടിമറിച്ച് കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെയും കുത്സിതനീക്കത്തിെൻറ നാണംകെട്ട പരാജയമാണ് കര്‍ണാടകയില്‍ സംഭവിച്ചതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടനെയയും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താന്‍ ശ്രമിച്ച ബി.ജെ.പിക്ക് ഇതില്പരമൊരു തിരിച്ചടി കിട്ടാനില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്. ഭരണഘടനയെ ചവിട്ടിമെതിച്ച കര്‍ണാടക ഗവര്‍ണര്‍ വാജു ഭായ് വാലയെ ഉടനടി നീക്കം ചെയ്യണം. മുഖ്യമന്ത്രി യെദിയൂരപ്പ ഉൾപ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നും ഹസന് ആവശ്യപ്പെട്ടു.
വിശ്വാസവോട്ടെടുപ്പിന് മുമ്പ് തന്നെ യെദിയൂരപ്പക്ക് രാജിവെക്കേണ്ടിവന്നത് ജനാഭിലാഷമനുസരിച്ച് കോണ്‍ഗ്രസും ജെ.ഡി.എസും ഒന്നിച്ചുനിന്നതുകൊണ്ടാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. മതേതരപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇത്തരം സംഖ്യം ഉണ്ടാക്കിയിരുന്നെങ്കില്‍ ഇതിെനക്കാള് നാണംകെട്ട തോല്‍വി ബി.ജെ.പിക്ക് നേരിടേണ്ടിവരുമായിരുന്നു. 2019-ലെ തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥിരതയുള്ള ഫാഷിസ്റ്റ് വിരുദ്ധ പാര്‍ട്ടികളെ ഒരുമിച്ചുനിര്‍ത്തുന്ന വിശാല മതേതര സഖ്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.