ഗുരുവിെൻറ ഉൽകൃഷ്ട ദർശനം മാനവികത –കർണാടക ഗവർണർ
text_fieldsവർക്കല: ശ്രീനാരായണ ഗുരുവിെൻറ ദർശനങ്ങളെ ജീവിതത്തിൽ പകർത്താനുള്ള പാഠങ്ങളാണ് ശിവഗിരി തീർഥാടനം പകരുന്നതെന്ന് കർണാടക ഗവർണർ വാജുഭായ് വാല. ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവിെൻറ ഏറ്റവും ഉൽകൃഷ്ടമായ ദ ർശനവും സന്ദേശവും മാനവികതയാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ െഎക്യത്തെക്കാൾ അനൈക്യമാണ് പെരുകുന്നതെന്ന് അധ്യക്ഷത വഹിച്ച ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ദൈവത്തിെൻറ പേരിൽ കലഹിക്കുന്നതും വിശ്വാസത്തിെൻറ പേരിൽ പോരടിക്കുന്നതും ബുദ്ധിയുള്ളവരുടെ ലക്ഷണമല്ലെന്ന ഗുരുവരുളിലേക്ക് ഉയരാനാകണം.
വിശ്വാസികൾക്കും അവിശ്വാസികൾക്കും ലിംഗഭേദമില്ലാതെ ശിവഗിരിയിലേക്ക് വരാൻ വിലക്കില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എം.എ. യൂസുഫലി വിശിഷ്ടാതിഥിയായിരുന്നു. ശിവഗിരിയിൽ സമ്മേളനം നടത്താനുള്ള ഒാഡിറ്റോറിയത്തിന് അഞ്ചരക്കോടി രൂപ നൽകിയതായും അവശേഷിക്കുന്ന പണിക്ക് രണ്ടു കോടി രൂപ കൂടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈൻ ക്യു.ഇ.എൽ ചെയർമാൻ കെ.ജി. ബാബുരാജ്, ജപ്പാനിലെ നിസാൻ മോട്ടോർ കോർപറേഷൻ സി.ഇ.ഒ ടോണി തോമസ്, ദുബൈ മുരളിയ ഫൗണ്ടേഷൻ ചെയർമാൻ കെ. മുരളീധരൻ, സ്വാമി വിശാലാനന്ദ, ഡോ. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.