പിഞ്ചുകുഞ്ഞിനോടും അലിവില്ലാതെ കർണാടക
text_fieldsകാസർകോട്: പ്രസവിച്ച് ഒരു ദിവസം പ്രായമായ കുഞ്ഞിനോടും കർണാടക പൊലീസും മെഡിക്കൽ സംഘവും അലിവ് കാണിച്ചില്ല. അടിയന്തര വിദഗ്ധ ചികിത്സ ആവശ്യമെന്ന് നിർദേശിച്ച നവജ ാത ശിശുവിനെ കൊണ്ടുപോകാൻ തലപ്പാടിയിലെ കേരള മെഡിക്കൽ സംഘവും പൊലീസും അനുമതി നൽകിയിട്ടും കർണാടകം തിരിച്ചയച്ചു. കർണാടക അതിർത്തിയിലെ പുത്തിഗെ പഞ്ചായത്തിൽ അംഗഡിമുഗറിലെ അബ്ദുൽ സജാദ്-െഎസത്ത് നബീസ ദമ്പതികളുടെ കുഞ്ഞിനോടാണ് ക്രൂരത.
കാലിന് അടിയന്തര ശസ്ത്രകിയ ആവശ്യമാെണന്നും അണുബാധക്ക് സാധ്യയുള്ളതിനാൽ പെെട്ടന്ന് മംഗളൂരുവിലെ ആശുപത്രിയിൽ എത്തിക്കണമെന്നും ഡോക്ടർ നിർദേശിച്ച കുഞ്ഞിനെയാണ് തിരിച്ചയച്ചത്.
ഏപ്രിൽ ഒമ്പതിന് വൈകീട്ടാണ് കുമ്പള സഹകരണ ആശുപത്രിയിൽ നബീസ പെൺകുഞ്ഞിനെ പ്രസവിച്ചത്. വിവാഹിതരായി പത്താമത്തെ വർഷമാണ് ഇവർക്ക് കുഞ്ഞ് ജനിക്കുന്നത്. മംഗളൂരുവിലേക്ക് കടക്കാൻ ആവശ്യമായ സർട്ടിഫിക്കറ്റുകളും സൗകര്യങ്ങളും ആരോഗ്യപ്രവർത്തകരും ജീവനക്കാരും പൊലീസും വളരെ വേഗം ലഭ്യമാക്കി.
മാതാവിനെയും കുഞ്ഞിനെയും മാത്രം കടത്തിവിടുമെന്ന് അതിർത്തിയിലെ കർണാടക മെഡിക്കൽ സംഘം അറിയിച്ചു. ചില സന്നദ്ധ പ്രവർത്തകരുടെ ഇടപെടലിെൻറ അടിസ്ഥാനത്തിൽ പിതാവിനെയും അയക്കാമെന്നായി. തുടർന്ന് മാതാപിതാക്കളുടെ ശരീരോഷ്മാവ് പരിശോധിച്ചെങ്കിലും സാധാരണ നിലയിലായിരുന്നു. കുഞ്ഞിേൻറത് 100 ഡിഗ്രിക്ക് മുകളിലായിരുന്നു. 100 ഡിഗ്രിക്ക് മുകളിൽ വന്നാൽ പനിയാണെന്നും കോവിഡിെൻറ ലക്ഷണമാണെന്നുംപറഞ്ഞ് അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ കാസർകോട് ചൈത്ര ആശുപത്രിയിലെത്തിച്ച് െഎ.സി.യുവിലേക്ക് മാറ്റി. തുടർന്ന് കോഴിക്കോട് മിംസുമായി ബന്ധപ്പെട്ടു. അവിടെ എത്തിച്ചാൽ ചികിത്സിക്കാമെന്ന് അറിയിച്ചതോടെ 11ന് പുലർച്ച ആറുമണിക്ക് പുറപ്പെട്ടു. വഴിനീളെ പരിശോധനയുണ്ടായിരുന്നുവെങ്കിലും ആരോഗ്യ പ്രവർത്തകരും പൊലീസും ഏറെ സഹായിച്ചെന്ന് സജാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.