Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
thalappady check post
cancel
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽനിന്ന്...

കേരളത്തിൽനിന്ന് വരുന്നവർക്ക്​ ആർ.ടി.പി.സി.ആർ നിർബന്ധമാക്കി കർണാടക

text_fields
bookmark_border

കുമ്പള (കാസർകോട്​): കേരളത്തിൽനിന്ന് കർണാടകയിലേക്ക് കടക്കാൻ ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കി കർണാടക സർക്കാർ. മംഗളൂരു ജില്ല ഡെപ്യൂട്ടി കമീഷണർ ഡോ. രാജേന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്.

കേരളത്തിൽ കൊറോണ വൈറസിന്‍റെ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജാഗ്രതയുടെ ഭാഗമായാണ് പുതിയ സർക്കാർ നിർദേശമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. തലപ്പാടി, സാറടുക്ക, ജാൽസൂർ, നെറ്റിന മൊഗറു ചെക്ക് പോസ്റ്റുകൾ 24 മണിക്കൂറും ജാഗ്രതയോടെ പ്രവർത്തിക്കാൻ സർക്കാർ നിർദേശിച്ചതായാണ് വിവരം.

കേരളത്തിലേക്കുള്ള മറ്റു റോഡുകളിലും ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുമെന്ന് ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. കേരളത്തിൽനിന്ന് കർണാടകയിലേക്കുള്ള യാത്രക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കുന്നതാണ് പുതിയ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakartpcr
News Summary - Karnataka has made RTPCR compulsory for those coming from Kerala
Next Story