കർണാടക ആർ.ടി.സി ബസുകളിലും കർശന പരിശോധന
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ വാടക സ്കാനിയകൾ കർണാടകത്തിൽ അനധികൃതമായി പിടിച്ചിട്ട പശ്ചാത്തലത്തിൽ കേരളത്തിേലക്കുള്ള കർണാടക ആർ.ടി.സി ബസുകളിൽ പരിശോധന കർശനമാക്കാൻ മോേട്ടാർ വാഹനവകുപ്പ് തീരുമാനം. സ്വകാര്യ കോൺട്രാക്ട് കാര്യേജുകൾക്കെതിരെ കേരളം നടപടി കർശനമാക്കിയതോടെ സ്വകാര്യലോബി കർണാടക മോേട്ടാർ വാഹനവകുപ്പിനെ സ്വാധീനിച്ച് കെ.എസ്.ആർ.ടി.സി സർവിസുകൾ തടസ്സപ്പെടുത്തിയെന്നാണ് വിലയിരുത്തൽ.
ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ഞായറാഴ്ച പുറപ്പെടേണ്ട സ്കാനിയകളാണ് രേഖകൾ ഹാജരാക്കിയിട്ടും പിടിച്ചിട്ടത്. പൂർണമായും ബുക്കിങ് പൂർത്തിയായ ബസുകൾ ദുരുദ്ദേശ്യത്തോടെ തടയുകയാണെന്നാണ് കെ.എസ്.ആർ.ടി.സിയുടെ ആരോപണം. കർണാടക മോേട്ടാർ വാഹനവകുപ്പുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഞായറാഴ്ച വൈകിയും തൃപ്തികരമായ മറുപടിയോ ഇടപെടലോ ഉണ്ടായിട്ടില്ല. ഇൗ സാഹചര്യത്തിലാണ് കർണാടക ആർ.ടി.സി ബസുകളിൽ പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് മോേട്ടാർ വാഹനവകുപ്പ് നിർദേശം നൽകിയത്.
56 കർണാടക ബസുകളാണ് കേരളത്തിലേക്ക് സർവിസ് നടത്തുന്നത്. നിയമലംഘനം നടത്തിയതിന് ഇതിൽ 16 ബസുകൾക്ക് നേരത്തേ സംസ്ഥാന മോേട്ടാർ വാഹനവകുപ്പ് ചെക് റിപ്പോർട്ട് നൽകിയിരുന്നു. ഇതുവരെയും പിഴയടയ്ക്കാൻ ഇവർ തയാറായിട്ടില്ല. ഇൗ ബസുകൾ പിടിച്ചിടാനാണ് നിർദേശം. മറ്റ് ബസുകളിൽ അനധികൃതമായ ചരക്കുകടത്തൽ, അമിതവേഗം എന്നിവയും പരിശോധന നടത്തും. നിയമലംഘനം ബോധ്യമായാൽ പിടിച്ചിടാനും നോട്ടീസ് നൽകാനും നിർദേശമുണ്ട്.
അനധികൃത കോൺട്രാക്ട് കാര്യേജ് ബസുകൾക്ക് പിഴയിട്ടതിന് പുറമെ പിഴ ഒടുക്കാത്ത ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ കഴിഞ്ഞ ദിവസം മോേട്ടാർ വാഹനവകുപ്പ് തീരുമാനിച്ചിരുന്നു. ഞായറാഴ്ച വരെയുള്ള കണക്ക് പ്രകാരം പിഴ മാത്രം 52 ലക്ഷം പിന്നിട്ടു. ഇതോടൊപ്പം സംസ്ഥാനത്തിനകത്ത് രാത്രി കാലത്തടക്കം സർവിസ് നടത്തുന്ന കെ.എസ്.ആർ.ടിസിയുടെ സൂപ്പർ ഫാസ്റ്റ് ബസുകളെ ഒാേരാ 15 മിനിറ്റ് ഇടവേളകളിൽ പുനഃക്രമീകരിക്കാനും തീരുമാനിച്ചു. എല്ലാ തരത്തിലും േകരളത്തിലെ ഗതാഗത കാലാവസ്ഥ പ്രതികൂലമായതോടെയാണ് കർണാടക മോേട്ടാർ വാഹനവകുപ്പിനെ ഉപയോഗിച്ച് ബംഗളൂരു കേന്ദ്രീകരിച്ച് അന്തർസംസ്ഥാന ലോബി കെ.എസ്.ആർ.ടി.സിക്കെതിരെ തിരിഞ്ഞതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.