പെരിയ ഇരട്ടക്കൊലപാതകം: യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു
text_fieldsകാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐയെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കാസര് കോട് പാര്‍ലമെൻറ് മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ പൊലീസ് സൂപ്രണ്ട് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സം ഘര്‍ഷം. കാസര്‍കോട് ഗവ. കോളജ് പരിസരത്തുനിന്ന് തുടങ്ങിയ മാര്‍ച്ച് എസ്.പി ഓഫിസിന് സമീപം പൊലീസ് തടഞ്ഞു. ബാരിക്കേ ഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ നടത്തിയ ശ്രമത്തിനൊടുവിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ജലപീരങ്കി പ്രയേ ാഗത്തിൽ ചെറുവത്തൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി.വി. സത്യനാഥിന് കണ്ണിന് പരിക്കേറ്റു. ഇരട്ടക്കൊ ലപാതകത്തിെൻറ അന്വേഷണം പിണറായിയുടെ ചെരിപ്പ് നക്കി പൊലീസ് അന്വേഷിക്കുന്നതിെനക്കാൾ നല്ലത് സി.ബി.െഎയാ ണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് പറഞ്ഞു. കൊലപാതകത്തി ല്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ച് ഗൂഢാലോചന നടത്തിയവരെ രക്ഷിക്കാനാണ് ശ്രമമ െന്നും അദ്ദേഹം പറഞ്ഞു.
സാജിദ് മൗവ്വല്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. ആർ. മഹേഷ്, യൂത്ത് കോൺഗ്രസിെൻറ കേരള ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി രവീന്ദ്രദാസ്, സംസ്ഥാന കോഒാഡിനേറ്റർമാരായ കെ. ഷാഹിദ്, ആനന്ദ്, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നില്‍, ശ്രീജിത്ത് മാടക്കല്‍, കരുണ്‍ താപ്പ, കെ. ഖാലിദ്, നൗഷാദ് ബ്ലാത്തൂര്‍, പ്രദീപ് കുമാര്‍, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, ഇ. ഷജീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പൊലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്ചയെന്ന് ആക്ഷേപം
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണത്തിൽ പൊലീസ് വീഴ്ച വരുത്തിയതായി ആരോപണം. കൊലപാതകത്തിൽ നേരിട്ടു പങ്കുള്ളവരിൽ ചിലരെയും സഹായികളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിമർശനം.
കൃത്യത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന പ്രമുഖ വ്യാപാരിയുടെ മകൻ െതാട്ടടുത്ത ദിവസം വിദേശേത്തക്ക് പറന്നത് ദുരൂഹമാണ്. 19ന് വിദേശത്തേക്ക് പോകാൻ നിശ്ചയിച്ച മറ്റൊരാൾ 13ന് തന്നെ പോവുകയും െചയ്തു. ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. കൃത്യം നടന്ന ശേഷം ചാലിങ്കാൽ മൊട്ട-രാവണീശ്വരം വഴി കടന്നുപോയ വെളുത്ത വാഹനത്തെക്കുറിച്ചും അന്വേഷിച്ചില്ല. ഇൗ ഭാഗത്തെ സി.സി.ടി.വി കാമറകളും പരിശോധിച്ചിട്ടില്ല. പ്രതികളെ സഹായിച്ചുവെന്ന് കരുതുന്നവരെ ചോദ്യം ചെയ്തില്ല.
കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബത്തിെൻറ മൊഴിയെടുക്കാത്തതും ദുരൂഹമാണ്. നാടിനെ നടുക്കിയ ഇരട്ടക്കൊലയെ വളരെ നിസ്സാരമായാണ് പൊലീസ് കൈകാര്യം ചെയ്യുന്നത് എന്ന ആക്ഷേപം ശക്തമാണ്. ഏഴുപേർക്ക് പുറത്തേക്ക് നീളരുത് എന്ന നിർദേശമാണ് പൊലീസിനുള്ളത്. കൂടുതൽ പേരെ ഉൾപ്പെടുത്തണമെങ്കിൽ അത് ക്രൈംബ്രാഞ്ച് ചെയ്യെട്ടയെന്ന തീരുമാനമാണ് ലോക്കൽ പൊലീസിന്.
കൃപേഷിനെയും ശരത്ലാലിനെയും വധിക്കുമെന്ന് ഒരു മാസം മുമ്പുതന്നെ ഭീഷണിയുണ്ടായപ്പോൾ സി.പി.എം നേതാക്കളായ കെ.കുഞ്ഞിരാമൻ എം.എൽ.എ, കെ.വി. കുഞ്ഞിരാമൻ, എം. പൊക്ലൻ, ലോക്കൽ സെക്രട്ടറി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ എന്നിവരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് കോൺഗ്രസ് നേതാവ് അഡ്വ. ബാബു പറഞ്ഞു. എന്നാൽ, ആരും ചർച്ചക്ക് തയാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇരട്ടക്കൊലപാതകം: എം.എൽ.എെയയും മുസ്തഫയേയും പ്രതിചേർക്കണം -ഡീൻ കുര്യാക്കോസ്
കാസർകോട്: പെരിയ കല്യോട്ടുണ്ടായ ഇരട്ടക്കൊലപാതകത്തിൽ ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമനേയും സി.പി.എം ജില്ല കമ്മിറ്റി അംഗം വി.പി.പി. മുസ്തഫയേയും പ്രതിചേർക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. കൊലപാതകത്തെ സംബന്ധിച്ച് ആദ്യം വിവരം കിട്ടിയത് മുസ്തഫക്കാണ്. ഇരുവരെയും ചോദ്യംചെയ്യാനോ അറസ്റ്റ് ചെയ്യാനോ ഉള്ള തേൻറടം കേരള പൊലീസിന് ഉണ്ടാകുമെന്ന് കരുതുന്നില്ല.
വിവാദപ്രസംഗത്തിെൻറ പേരിൽ കൊല്ലം തുളസിയെ അറസ്റ്റ് ചെയ്ത പൊലീസ് എന്തുകൊണ്ട് ഇവരുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ചോദിച്ചു. വാരാപ്പുഴ കസ്റ്റഡി മരണത്തിൽപോലും പ്രതികളുടെ ഭാഗത്തുനിന്നയാളാണ് ശ്രീജിത്ത്. ഇദ്ദേഹത്തിെൻറ നേതൃത്വത്തിൽ കേസ് മുന്നോട്ടുപോകുമെന്ന് കരുതുന്നില്ല. ബംഗാളിലും ത്രിപുരയിലും സി.പി.എമ്മിന് അപചയം സംഭവിച്ചതുപോലെ കാസർകോട് ജില്ലയിലും സംഭവിക്കും. വോട്ട് നൽകിയ അമ്മമാരടങ്ങുന്ന സ്ത്രീകൾതന്നെ ജില്ലയിലെ സി.പി.എം നേതാക്കളെ ചൂലെടുത്തടിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിൽനിന്നുള്ള ക്രിമിനൽ സ്ക്വാഡാണ് കൊലക്ക് പിന്നിെലന്നും ഡീൻ കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.ആർ. മഹേഷ്, ആദം മുൽസി, ജോഷി കണ്ടത്തിൽ, സാജിദ് മൗവ്വൽ, ടി.ജി. സുനിൽ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.