കര്‍ഷകത്തൊഴിലാളി നേതാവ് കെ.എസ്. അമ്മുക്കുട്ടി അന്തരിച്ചു
text_fieldsകണ്ണൂര്‍: കര്‍ഷകത്തൊഴിലാളി യൂനിയന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡൻറും കേന്ദ്രകമ്മിറ്റിയംഗവുമായിരുന്ന ആലക്കോെട്ട കെ.എസ്. അമ്മുക്കുട്ടി (88) നിര്യാതയായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആലക്കോട് അരങ്ങത്തുള്ള മകളുടെ വീട്ടില്‍ വിശ്രമ ജീവിതത്തില്‍ കഴിയുന്ന അമ്മുക്കുട്ടിക്ക് ഒരു മാസം മുമ്പ് കോവിഡ് ബാധിച്ചിരുന്നു.
പിന്നീട് അസുഖം മാറിയിരുന്നു. വെള്ളിയാഴ്ച രാത്രി ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആലക്കോട് സഹകരണ ആശുപത്രിയിലും തുടര്‍ന്ന് എ.കെ.ജി ആശുപത്രിയിലും എത്തിച്ചുവെങ്കിലും അർധരാത്രി 1.30ഓടെ മരണപ്പെടുകയായിരുന്നു. കണ്ണൂര്‍ ജില്ലയിലും കിഴക്കൻ മലയോരത്തും കര്‍ഷകതൊഴിലാളികളെയും മഹിളകളെയും സംഘടിപ്പിക്കുന്നതില്‍ ത്യാഗോജ്ജ്വല പ്രവര്‍ത്തനം നടത്തിയ അമ്മുക്കുട്ടി അവിഭക്ത സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയംഗം, ഉദയഗിരി പഞ്ചായത്തംഗം, ആലക്കോട് സ[വീസ് സഹകരണ ബാങ്ക് ഡയരക്ടര്‍ ബോര്‍ഡംഗം, ഉദയഗിരി പഞ്ചായത്ത് വനിത സർവീസ് സഹകരണ സംഘം ഡയരക്ടര്‍ ബോര്‍ഡംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
പരേതരായ ശങ്കരെൻറയും ലക്ഷ്മിയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ കുഞ്ഞപ്പ. മകള്‍: സരോജിനി. മരുമകന്‍: സി.പി.എം നേതാവും മുന്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന പരേതനായ ജയപുരം രാജു. സഹോദരങ്ങള്‍: പരേതരായ മീനാക്ഷി, കൃഷ്ണന്. ആലക്കോട് അഹകരണ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം കോവിഡ് പരിശോധനകള്‍ക്ക് ശേഷം സി.പി.എം ആലക്കോട് ഏരിയ കമ്മിറ്റി ഓഫീസായ ഇ.എം.എസ് മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് പയ്യാമ്പലത്ത് സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.