Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2022 6:48 AM GMT Updated On
date_range 10 Nov 2022 6:49 AM GMTപഞ്ചായത്ത് കമ്മിറ്റിക്ക് വരാതെ സി.പി.എം അംഗം, അവസാനം സീറ്റ് പിടിച്ചെടുത്ത് ബി.ജെ.പി
text_fieldsbookmark_border
ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ആലപ്പുഴ ജില്ലയിൽ സി.പി.എം സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബി.ജെ.പി. കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലാണ് സി.പി.എമ്മിന് കനത്ത തിരിച്ചടി നൽകി ബി.ജെ.പി സ്ഥാനാർഥി വിജയിച്ചത്.
സി.പി.എം അംഗം തുടർച്ചയായി പഞ്ചായത്ത് കമ്മിറ്റികൾക്ക് ഹാജരാകാത്തതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യനാക്കുകയായിരുന്നു. ഇതാണ് സി.പി.എം സിറ്റിങ് സീറ്റിൽ ഉപതെരഞ്ഞെടുപ്പിന് വഴിവെച്ചത്.
ബി.ജെ.പി -286, കോൺഗ്രസ് -209, സി.പി.എം -164 എന്നിങ്ങനെയാണ് സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ട്. വാശിയേറിയ പോരാട്ടത്തിൽ കോൺഗ്രസ് സ്ഥാനാർഥി രണ്ടാം സ്ഥാനം നേടി. സി.പി.എം സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story