കോമൺവെൽത്ത് രാജ്യങ്ങൾ ഇനി കാർത്യായനിയമ്മയെ കണ്ടുപഠിക്കും
text_fieldsആലപ്പുഴ: കോമൺവെൽത്ത് രാജ്യങ്ങൾ ഇനി നമ്മുടെ കാർത്യായനിയമ്മയെ കണ്ടുപഠിക്കും. 96ാം വയസ്സിൽ ഒന്നാം റാങ്കുമായി തിളങ്ങിയ കാർത്യായനിയമ്മയെ തേടി മറ്റൊരു നേട്ടംകൂടി. 53 രാ ജ്യങ്ങള്‍ ഉള്‍പ്പെടുന്ന കോമണ്‍വെല്‍ത്ത് ലേണിങ്ങിെൻറ ഗുഡ്വില് അംബാസഡര്‍ ആണ് ഇനി മ ലയാളത്തിെൻറ അഭിമാനമായ കാർത്യായനിയമ്മ.
അംഗരാജ്യങ്ങളിൽ വിദൂര വിദ്യാഭ്യാസ ത്തിെൻറ പ്രചാരണമാണ് കോമണ്‍വെല്‍ത്ത് ലേണിങ് ലക്ഷ്യമിടുന്നത്. ഇതിെൻറ ഗുഡ്വിൽ അംബാസഡറാണ് സംസ്ഥാന സാക്ഷരത മിഷെൻറ അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവായ ആലപ്പുഴ ഹരിപ്പാട് മുട്ടം സ്വദേശിനി കാർത്യായനിയമ്മ.
നാലാം ക്ലാസ് തുല്യത പരീക്ഷക്ക് തയാറെടുക്കുകയാണ് ഇപ്പോഴവർ. തുടര്‍ന്ന് ഏഴ്, 10 ക്ലാസ് തുല്യത പരീക്ഷയും എഴുതി ജയിക്കുകയാണ് ലക്ഷ്യം. പേരക്കുട്ടികളുടെ മക്കളുടെ സഹായത്തോടെ കമ്പ്യൂട്ടർ പഠിക്കാനുള്ള ശ്രമവും ആരംഭിച്ചുകഴിഞ്ഞു.
കോമണ്‍വെല്‍ത്ത് ലേണിങ് പ്രസിഡൻറ് ബാലസുബ്രഹ്മണ്യം കാര്‍ത്യായനിയമ്മയെ നേരേത്ത വീട്ടിൽ സന്ദര്‍ശിച്ചിരുന്നു. അവർക്കൊപ്പം ഏറെ നേരം ചെലവഴിച്ച് ജീവിത, പഠന രീതികൾ മനസ്സിലാക്കി സമ്മാനവും നൽകിയാണ് മടങ്ങിയത്. കോമൺവെൽത്ത് രാജ്യങ്ങളിൽ ഇറങ്ങുന്ന ജേണലുകളിൽ അക്ഷരങ്ങൾകൊണ്ട് പ്രായത്തെ ഒാടിത്തോൽപിച്ച കാർത്യായനിയമ്മയുടെ റാങ്കുനേട്ടം വാർത്തയാക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.
ആലപ്പുഴ ഹരിപ്പാട് മുട്ടം ചിറ്റൂർ പടീറ്റതിൽ വീട്ടിൽ ഇളയ മകൾ അമ്മിണിയമ്മയുടെ മകളുടെ കൂടെയാണ് കാർത്യായനിയമ്മയുടെ താമസം. പേരക്കുട്ടികളുടെ മക്കൾ പഠിക്കുന്നത് കണ്ടപ്പോൾ തോന്നിയ കൗതുകത്തിൽനിന്നാണ് അക്ഷരങ്ങളുടെ വെള്ളിവെളിച്ചത്തിലേക്ക് അവർ നടന്നടുത്തത്. അതുപിന്നെ ആവേശമായി. എന്താണ് ആഗ്രഹം എന്ന് ചോദിച്ചാൽ ഒട്ടും ചിന്തിക്കാൻ നിൽക്കാതെ കാർത്യായനിയമ്മ പറയും; പഠിച്ച് ഒരുജോലി നേടണം. അത്രക്കുണ്ട് ആ അമ്മയുടെ ആവേശം, അക്ഷരങ്ങളോട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.