മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവം: അന്വേഷണ ചുമതല മലപ്പുറം കലക്ടര്‍ക്ക്
text_fieldsമലപ്പുറം: കരുളായി വനമേഖലയില്‍ നവംബര്‍ 24ന് പൊലീസ് വെടിവെപ്പില്‍ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്ട്രേറ്റുതല അന്വേഷണം നടത്താന്‍ മലപ്പുറം ജില്ല മജിസ്ട്രേറ്റും കലക്ടറുമായ അമിത് മീണയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. ബന്ധപ്പെട്ടവരില്‍നിന്ന് തെളിവുകള്‍ ശേഖരിക്കും.
തെളിവുകള്‍ നല്‍കാന്‍ താല്‍പര്യമുള്ള സംഘടനകളും വ്യക്തികളും ഡിസംബര്‍ 13ന് വൈകീട്ട് അഞ്ചിനകം കലക്ടര്‍ക്ക് നേരിട്ട് നല്‍കണം. സത്യപ്രസ്താവന രൂപത്തിലുള്ളതും വ്യക്തമായ മേല്‍വിലാസത്തോടു കൂടിയതുമായ തെളിവുകള്‍ മൂന്ന് പകര്‍പ്പുകള്‍ വീതം സമര്‍പ്പിക്കണം. തെളിവ് നല്‍കിയവരെ മുന്‍കൂര്‍ നോട്ടീസ് നല്‍കി കലക്ടര്‍ നേരില്‍ കാണും.
പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക്കിനായിരുന്നു നേരത്തേ മജിസ്ട്രേറ്റുതല അന്വേഷണ ചുമതല. മാവോവാദികള്‍ കൊല്ലപ്പെട്ടത് പൊലീസിന്‍െറ ഏകപക്ഷീയ വെടിവെപ്പിലാണെന്ന വിമര്‍ശനം സി.പി.ഐ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണ് മജിസ്ട്രേറ്റുതല അന്വേഷണത്തിന് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.