കരുണ എസ്റ്റേറ്റ്: കരം സ്വീകരിക്കാനുള്ള തീരുമാനം റദ്ദാക്കും
text_fieldsതിരുവനന്തപുരം: പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയില്‍ പോബ്സൺ ഗ്രൂപ്പിെൻറ കൈവശമുള്ള കരുണ എസ്റ്റേറ്റ് ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാറിെൻറ അവസാനകാലത്ത് ഇറക്കിയ ഉത്തരവ് റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. തിരുവനന്തപുരം ടെന്നീസ് ക്ലബിെൻറ പാട്ടക്കുടിശ്ശിക ഇളവുചെയ്ത നടപടിയും റദ്ദാക്കും. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിെൻറ അവസാനകാലത്ത് റവന്യൂ വകുപ്പ് എടുത്ത രണ്ട് പ്രധാന തീരുമാനങ്ങളായിരുന്നു ഇവ.
ഇതടക്കം 2016 ജനുവരി ഒന്നു മുതല്‍ ഏപ്രില്‍ 30 വരെയുള്ള കടുംവെട്ട് തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ പുതിയ സര്‍ക്കാര്‍ മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം തീര്‍പ്പാക്കാതെ നികുതി സ്വീകരിക്കുന്നത് തെറ്റാണെന്ന് എ.കെ. ബാലൻ അധ്യക്ഷനായ ഉപസമിതി കണ്ടെത്തി. തോട്ടം ഉടമകളെ സഹായിക്കാനാണ് ഈ ഉത്തരവ് ഇറക്കിയെതന്നും സമിതി വിലയിരുത്തി. കരുണ എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയില്‍ തര്‍ക്കം നിലനില്‍ക്കെയായിരുന്നു 2016 മാര്‍ച്ചില്‍ നികുതി സ്വീകരിക്കാന്‍ തീരുമാനിച്ചത്.
833 ഏക്കർ വരുന്ന കരുണ എസ്റ്റേറ്റിെൻറ കരം സ്വീകരിക്കാൻ മുൻ സർക്കാർ കൈക്കൊണ്ട തീരുമാനത്തിൽ മന്ത്രിസഭ ഉപസമിതി ഇതിെൻറ ഫയൽ വരുത്തി വിശദ പരിശോധനയാണ് നടത്തിയത്. നേരേത്ത ലാൻഡ് ബോർഡ് സെക്രട്ടറി കരുണ എസ്റ്റേറ്റിെൻറ പോക്കുവരവ് അംഗീകരിക്കരുതെന്നും ഭൂമി സർക്കാറിലേക്ക് തിരിച്ചു പിടിക്കാൻ നടപടി വേണമെന്നും റിപ്പോർട്ട് നൽകിയിരുന്ന ഭൂമിയാണിത്. നെല്ലിയാമ്പതിയിൽ പാട്ടക്കാലാവധി പൂർത്തിയായ എസ്റ്റേറ്റുകൾ മുഴുവൻ തിരിച്ചുപിടിക്കണമെന്ന നിർദേശവും സർക്കാറിന് മുന്നിലുണ്ടായിരുന്നു.
തിരുവനന്തപുരം ടെന്നീസ് ക്ലബിെൻറ ഭൂമിയുടെ പാട്ടക്കുടിശ്ശിക തുകയുടെ 0.2 ശതമാനം മാത്രം ഈടാക്കി പാട്ടം പുതുക്കിനല്കാന് മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതും പുനഃപരിശോധിക്കണമെന്ന് മന്ത്രിസഭ ഉപസമിതി ശിപാർശ ചെയ്തിരുന്നു. 11 കോടിയായിരുന്നു സർക്കാറിലേക്ക് നൽകേണ്ടിയിരുന്ന പാട്ടക്കുടിശ്ശിക.
മുൻസർക്കാർ തീരുമാനം പുനഃപരിശോധിക്കുന്നതിെൻറ ഭാഗമായി റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറിയോട് ശിപാര്‍ശ നല്കാന് മന്ത്രിസഭ നിര്‍ദേശിച്ചു. ക്ലബിെൻറ കൈവശം 4.27 ഏക്കർ ഭൂമിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.