റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ തീപിടിത്തം: അന്വേഷണം തുടങ്ങി
text_fieldsകരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനുസമീപം ബുധനാഴ്ചയുണ്ടായ തീപിടിത്തം സംബന്ധിച്ച് കരുനാഗപ്പള്ളി പൊലീസും റെയില്‍വേ പൊലീസും അന്വേഷണമാരംഭിച്ചു. തീപിടിത്തത്തിന്‍െറ കാരണം വ്യക്തമല്ളെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. പാര്‍ക്കിങ് അനുമതിയില്ലാത്ത റോഡരികിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നതെന്നാണ് റെയില്‍വേ അധികൃതരുടെ പ്രതികരണം. അതേസമയം ആവശ്യമായ പാര്‍ക്കിങ് സൗകര്യമൊരുക്കാതെ റെയില്‍വേ തുടരുന്ന നിസ്സംഗതക്കെതിരെ യാത്രക്കാരുടെ പ്രതിഷേധം ശക്തമാണ്.
നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്‍െറയും ശ്രമഫലമായാണ് കൂടുതല്‍ വാഹനങ്ങളുള്ള ഭാഗത്തേക്ക് തീപടരാതെ വന്‍ദുരന്തം ഒഴിവാക്കാനായത്. തീപിടിത്തമുണ്ടായ സ്ഥലത്തിന് അടുത്തായാണ് എഫ്.സി.ഐ ഗോഡൗണ്‍ അടക്കമുള്ള സ്ഥാപനങ്ങളുള്ളത്. കരുനാഗപ്പള്ളി ഫയര്‍സ്റ്റേഷന്‍ ഓഫിസര്‍ വിശി വിശ്വനാഥന്‍, ലീഡിങ് ഫയര്‍മാന്‍ അബുല്‍സമദ്, ഫയര്‍മാന്‍മാരായ രാജേഷ്, മഹേഷ്, സുഭാഷം, പ്രതീപ് കുമാര്‍, ഹോം ഗാര്‍ഡുമാരായ രാജു, അശോകന്‍പിള്ള, നിഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അര മണിക്കൂര്‍ സമയമെടുത്ത് തീയണച്ചത്.
കരുനാഗപ്പള്ളി സി.ഐ അനില്‍കുമാര്‍, എസ്.ഐ രാജേഷ്, അഡീഷനല്‍ എസ്.ഐ ബജിത്ത് ലാല്‍, റെയില്‍വേ സി.ഐ ആര്‍.എസ്. രാജേഷ്, എ.എസ്.ഐ മാരായ രോജം ശേഖരന്‍ പിള്ള, വിജയകൃഷ്ണന്‍, ഫ്രാങ്ക്ളിന്‍ എന്നിവര്‍ സ്ഥലത്തത്തെി അന്വേഷണം നടത്തി. ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ, കരുനാഗപ്പള്ളി തഹസില്‍ദാര്‍ തുടങ്ങിയവരും സംഭവസ്ഥലത്തത്തെിയിരുന്നു. വിവിധ സ്ഥലങ്ങളിലേക്ക് ട്രെയിനില്‍ പോയ യാത്രക്കാര്‍ മടങ്ങിയത്തെിയശേഷമേ കത്തിനശിച്ച ഇരുചക്രവാഹനങ്ങളുടെ ഉടമകളാരെന്ന് പൊലീസിനും അറിയാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.