കാരുണ്യ ബനവലന്റ് സ്കീം: സൗജന്യ ചികിത്സ 2020 മാര്‍ച്ച് 31 വരെ നീട്ടി
text_fieldsതിരുവനന്തപുരം: നിലവില്‍ കാരുണ്യ ബനവലൻറ് സ്കീമില്‍ ചികിത്സക്ക് അര്‍ഹതയുണ്ടാ യിരുന്ന ആരുെടയും ചികിത്സ മുടങ്ങില്ലെന്ന് ഉറപ്പുവരുത്താന്‍ ആരോഗ്യവകുപ്പ് ഉത്തര വ് പുറപ്പെടുവിച്ചതായി മന്ത്രി കെ.കെ. ശൈലജ. കാരുണ്യയില്‍ അര്‍ഹതയുള്ള രോഗികള്‍ക്ക് സൗജ ന്യചികിത്സ 2020 മാര്‍ച്ച് 31 വരെ നീട്ടിയാണ് ഉത്തരവിറക്കിയത്. പുതിയ കാരുണ്യ ആരോഗ്യസുരക ്ഷ പദ്ധതിയില്‍ (കെ.എ.എസ്.പി) അംഗങ്ങളായ എല്ലാവര്ക്കും കെ.എ.എസ്.പി എംപാനല്‍ഡ് ആശുപത്രി കളില്‍നിന്ന് ചികിത്സ ലഭ്യമാക്കും.
കാരുണ്യചികിത്സ ധനസഹായത്തിന് അര്‍ഹതയുള്ളവര്‍ക്കും എന്നാല്‍ ആര്.എസ്.ബി.വൈ/കെ.എ.എസ്.പി കാര്‍ഡില്ലാത്തവര്‍ക്കും കെ.എ.എസ്.പി എംപാനല്‍ഡ് ആശുപത്രികളില്‍ കെ.എ.എസ്.പി പാക്കേജിലും നിരക്കിലും ചികിത്സ ലഭിക്കും. സ്റ്റേറ്റ് ഹെല്‍ത്ത് അതോറിറ്റി മുഖാന്തരമാണ് കെ.എ.എസ്.പി എംപാനല്‍ഡ് ആശുപത്രികള്‍ക്ക് ചികിത്സക്ക് ചെലവായ തുക അനുവദിച്ച് നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കാരുണ്യ ബനവലൻറ് ഫണ്ട് പദ്ധതിയെയും നിലവിലെ എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികെളയും സംയോജിപ്പിച്ചുകൊണ്ട് 2019 ഏപ്രില്‍ ഒന്നുമുതലാണ് കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി (കെ.എ.എസ്.പി) കേരളത്തില്‍ നടപ്പാക്കിയത്. ഒരു കുടുംബത്തിന് അഞ്ചുലക്ഷം രൂപയുടെ സൗജന്യചികിത്സയാണ് വര്‍ഷംതോറും ഇതിലൂടെ ലഭിക്കുന്നത്. കാരുണ്യ സ്കീം ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് ജൂലൈ ഒന്നുമുതല്‍ കാരുണ്യ സ്കീമിലുള്ളവര്‍ക്ക് ചികിത്സ ഉറപ്പുവരുത്താന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിെൻറ അടിസ്ഥാനത്തില്‍ ധനമന്ത്രി തോമസ് ഐസക്കും ആരോഗ്യ മന്ത്രിയും ചര്‍ച്ച ചെയ്താണ് ചികിത്സാസഹായം നീട്ടാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചത്.
കാരുണ്യയില്‍ ഒരു കുടുംബത്തിന് ജീവിതത്തില്‍ ആകെ രണ്ട് ലക്ഷം രൂപയാണ് ചികിത്സാ ധനസഹായം ലഭിക്കുന്നത്. വൃക്ക മാറ്റിെവക്കുന്നവര്ക്ക് മൂന്ന് ലക്ഷവും ലഭിക്കും. എന്നാല്‍ പുതിയ കെ.എ.എസ്.പി പദ്ധതിയിലൂടെ ഓരോ വര്‍ഷവും അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.