കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി: ഇനി ഇൻഷുറൻസ് ഏജൻസിയില്ല, സർക്കാർ നേരിട്ട്
text_fieldsതിരുവനന്തപുരം: കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി (കാസ്പ്) ഇൻഷുറൻസ് ഏജൻസികളെ ഒഴി വാക്കി ‘അഷ്വറൻസ്’ സ്വഭാവത്തിൽ സർക്കാർ നേരിട്ട് നടത്തും. ഇതിന് കാസ്പ് സ്പെഷൽ ഒ ാഫിസർ സമർപ്പിച്ച ശിപാർശ സർക്കാർ അംഗീകരിച്ചു. പദ്ധതി അംഗങ്ങൾക്ക് എംപാനൽ ചെയ് ത സ്വകാര്യ ആശുപത്രികളിലടക്കം സൗജന്യചികിത്സ ലഭിക്കും.
ചികിത്സചെലവ് ഇൻഷുറൻ സ് ഏജൻസി െക്ലയിം പരിശോധിച്ച് ആശുപത്രികൾക്ക് നൽകുന്നതിന് പകരം നേരേത്ത നടപ ്പാക്കിയിരുന്ന ചിസ് പദ്ധതി മാതൃകയിൽ സർക്കാർ നേരിട്ട് ആശുപത്രികൾക്ക് നൽകുന്നതാണ് അഷ്വറൻസ് പദ്ധതി. കൂടുതൽ കാര്യക്ഷമമായി പദ്ധതി നടപ്പാക്കാൻ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തൽ. ഇൗ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സ്വതന്ത്ര സ്വഭാവത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്.എച്ച്.എ) രൂപവത്കരിക്കും. 33 തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.
ആയുഷ്മാൻ ഭാരതുമായി ബന്ധപ്പെട്ട് കേന്ദ്ര നിർദേശാനുസരണം ചിയാക്കിനായിയിരുന്നു (കോംപ്രിഹെൻസിവ് ഹെൽത്ത് ഏജൻസി ഒാഫ് കേരള) എസ്.എച്ച്.എയുടെ താൽക്കാലിക ചുമതല. കാരുണ്യ പദ്ധതി അഷ്വറൻസ് സ്വഭാവത്തിലേക്ക് മാറുന്ന സാഹചര്യത്തിലാണ് എസ്.എച്ച്.എ സ്വതന്ത്രമായി തന്നെ ആരംഭിക്കുന്നത്. പദ്ധതി നടത്തിപ്പിലൊഴികെ ആയുഷ്മാൻ ഭാരതുമായി സംയോജിപ്പിച്ച് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി തയാറാക്കുേമ്പാഴുള്ള മറ്റ് മാനദണ്ഡങ്ങളിലൊന്നും മാറ്റമുണ്ടാകില്ല. 42 ലക്ഷം അംഗങ്ങളാണ് കാരുണ്യ സുരക്ഷ പദ്ധതിയിലുള്ളത്.
അപകടങ്ങൾ: ആദ്യമണിക്കൂർ ചികിത്സയും ഇനി ആരോഗ്യ ഏജൻസിക്ക്
തിരുവനന്തപുരം: റോഡപകടങ്ങളിൽ പെടുന്നവർക്ക് ആദ്യ മണിക്കൂറുകളിൽ (ഗോൾഡൻ അവർ) ലഭ്യമാക്കേണ്ട അടിയന്തര ചികിത്സയുടെയും ചുമതല ഇനി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക്(എസ്.എച്ച്.എ). റോഡപകടങ്ങളിൽ പെടുന്നവർക്കായുള്ള സമഗ്ര ട്രോമാ കെയർ പദ്ധതിയുടെയും നോഡൽ ഏജൻസി എസ്.എച്ച്.എ ആണ്.
‘ഗോൾഡൻ അവർ’ ചികിത്സക്ക് റോഡ് ഫണ്ട് ബോർഡ് നീക്കിവെച്ച 40 കോടി വിനിയോഗിക്കാൻ എസ്.എച്ച്.എക്ക് സർക്കാർ അനുമതി നൽകി. എസ്.എച്ച്.എയെ സൊസൈറ്റീഫ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാനും തീരുമാനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.