കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ്; സി.പി.എമ്മിനെതിരായ ആയുധമാക്കാൻ യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് വിഷയം സി.പി.എമ്മിനെതിരായ ആയുധമാക്കാൻ യു.ഡി.എഫ്. 350 കോടിയുടെ തട്ടിപ്പ് സി.പി.എം സംസ്ഥാന -കേന്ദ്ര നേതൃത്വങ്ങളുടെ അറിേവാടെയാണെന്ന് കഴിഞ്ഞ ദിവസം നിയമസഭയിൽ ആരോപിച്ച പ്രതിപക്ഷം, ഇന്നലെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി.
സര്‍ക്കാറിനെയും ഭരണമുന്നണിയെയും പ്രതിരോധത്തിലാക്കാൻ സഹകരണബാങ്ക് തട്ടിപ്പ് വിഷയത്തിലൂടെ സാധിക്കുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. അന്വേഷണം കൂടുതല്‍ സി.പി.എം നേതാക്കളിലേക്ക് നീങ്ങിയതും പ്രതിപക്ഷ നീക്കത്തിന് ശക്തിപകരുന്നു.
കരുവന്നൂര്‍ തട്ടിപ്പ് പ്രാദേശിക നേതാക്കളില്‍ ഒതുക്കാന്‍ സി.പി.എം ശ്രമിക്കുമ്പോള്‍ സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാനാണ് യു.ഡി.എഫ് ശ്രമം. അതിനായി, 2018 മുതല്‍ നടത്തിയ പാര്‍ട്ടിതല അന്വേഷണങ്ങളിൽ തട്ടിപ്പ് വ്യക്തമായിട്ടും പൊലീസിൽ അറിയിക്കാതെ ഒതുക്കാൻ ശ്രമിച്ചതും വിജിലൻസ് അന്വേഷണത്തിനുള്ള വകുപ്പുതല ശിപാർശ പൂഴ്ത്തിയതുമാണ് യു.ഡി.എഫ് ആയുധമാക്കുന്നത്. അതിനിടെയാണ് പ്രതികളുമായി മുൻമന്ത്രി എ.സി. മൊയ്തീന് ബന്ധമുണ്ടെന്നും തട്ടിപ്പ് പണം മന്ത്രി ബിന്ദുവിെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നും ആരോപണമുയർന്നത്.
നടപടിയെടുക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുേമ്പാഴും മൂന്ന് വർഷത്തോളം സംഭവം മറച്ചുവെച്ചെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി നൽകാൻ സി.പി.എമ്മിനോ സർക്കാറിനോ സാധിക്കുന്നില്ല. തട്ടിപ്പിെൻറ ആഴവും പ്രതികളുടെ സി.പി.എം ബന്ധവും ഭരണപക്ഷത്തിന് തലവേദനയാണ്. സഹകരണമേഖലയിൽ കടന്നുകയറാനുള്ള കേന്ദ്രസർക്കാറിെൻറ നീക്കത്തിനെതിരെ കോൺഗ്രസും സി.പി.എമ്മും രംഗത്തുവന്നിരുന്നു. എന്നാൽ, കരുവന്നൂര്‍ മോഡൽ തട്ടിപ്പുകൾ കേന്ദ്രത്തിന് വടി നൽകുന്നതാണെന്ന് ആരോപിച്ചാണ് സി.പി.എമ്മിനെ കോൺഗ്രസ് വെട്ടിലാക്കുന്നത്.
തട്ടിപ്പ് നടക്കുന്നെന്ന് നേരത്തേ പരാതി ഉയർന്നിട്ടും വാർത്തകളിൽ ഇടംപിടിക്കുംവരെ യാതൊരു നടപടിയും ഉണ്ടാകാത്തതും സംഭവം മറച്ചുവെച്ചത് വഴി വീണ്ടും തട്ടിപ്പിന് അവസരം കിട്ടിയതും പ്രതിപക്ഷം ആയുധമാക്കുേമ്പാൾ വ്യക്തമായ മറുപടി നൽകാൻ സി.പി.എമ്മിന് കഴിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.