കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എ.സി മൊയ്തീനെയും എം.കെ. കണ്ണനെയും ഇ.ഡി വീണ്ടും ചോദ്യം ചെയ്യും
text_fieldsകൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുൻമന്ത്രിയും സി.പി.എം. നേതാവുമായ എ.സി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മൊയ്തീന് പുറമെ സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്കിന്റെ വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണനെയും വീണ്ടും ചോദ്യം ചെയ്യും. ഇവർക്ക് ഉടൻ നോട്ടീസ് നൽകുമെന്നാണ് ഇ.ഡി. വൃത്തങ്ങൾ നൽകുന്ന സൂചന.
ഇതിനു മുന്നോടിയായി തൃശൂർ കോർപറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാടക്ക് ഇ.ഡി നോട്ടീസയച്ചു. വടക്കാഞ്ചേരി കൗണ്‍സിലര്‍ മധു അമ്പലപ്പുരത്തെയും വിളിപ്പിക്കും. കൂടുതൽ ചോദ്യം ചെയ്യലുകൾക്കും വിശദാംശങ്ങൾ തേടിയതിനും ശേഷമായിരിക്കും മൊയ്തീനെ വിളിപ്പിക്കുന്നതടക്കം തുടർ നടപടികളിലേക്ക് ഇ.ഡി കടക്കുക. കേസിൽ നേരത്തെ ഇ.ഡി ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനുശേഷം ചില നടപടികൾ ഉണ്ടായെങ്കിലും പിന്നീട് കാലതാമസം നേരിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.