കരുവന്നൂർ ബാങ്ക് : സ്വത്ത് ലേലം ചെയ്ത് പണം നൽകുന്ന കാര്യം നിയമപരമായി പരിശോധിക്കാം- വി.എൻ. വാസവൻ
text_fieldsകോഴിക്കോട് : കരുവന്നൂർ സഹകരണ ബാങ്കിന്റെ സ്വത്ത് ലേലം ചെയ്ത് നിക്ഷേപകർക്ക് പണം തിരികെ നൽകുന്ന കാര്യം നിയമപരമായി പരിശോധിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. ബാങ്കിൽ നിന്ന് നിയമവിരുദ്ധ വായ്പ നൽകിയവരിൽ തിരിച്ചടവ് ശേഷി ഉളളവരും ഇല്ലാത്തവരുമുണ്ടെന്ന് എൻ.എ. നെല്ലിക്കുന്നിന് മന്ത്രി കെ. രാജൻ നിയമസഭയിൽ മറുപടി നൽകി.
കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇ.ഡി. ആകെ 128.81 കോടി രൂപയുടെ സ്വത്ത് അറ്റാച്ച് ചെയ്തതിൽ 117.83 കോടി രൂപ ഡൽഹി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി അംഗീകരിച്ചു. 10.98 കോടി രൂപയുടെ പ്രൊവിഷണൽ അറ്റാച്ച്മെന്റ്റ് ആണ് വന്നിട്ടുളളത്.
128.81 കോടി രൂപ മൂല്യമുള്ള സ്വത്ത് ആണ് ഇതിൽ ഉൾപ്പെടുന്നത്. സ്വത്തുക്കൾ, കസ്റ്റഡിയിൽ എടുത്ത 163 വായ്പ ഫയലുകളിൽ ഉൾപ്പെട്ട കക്ഷികളുടെയും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇ.ഡി. പ്രതി ചേർക്കപ്പെട്ടവരുടെയും ഉടമസ്ഥതയിലുളളതാണെന്നും മന്ത്രി രേഖാമൂലം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.