കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. അച്ചടക്കനടപടി നേരിട്ടവർ സർക്കാറിന് നൽകിയ അപ്പീലിൽ വിശദവാദവും അന്വേഷണവും നടത്തിയ ശേഷമാണ് നടപടി.
തൃശൂർ സി.ആർ.പി സെക്ഷൻ ഇൻസ്പെക്ടർ കെ.ആർ. ബിനു, മുകുന്ദപുരം സീനിയർ ഓഡിറ്റർ എം.എസ്. ധനൂപ്, തൃശൂർ അസിസ്റ്റന്റ് പ്ലാനിങ് രജിസ്ട്രാർ കെ.ഒ. പിയൂസ്, മുകുന്ദപുരം സീനിയർ ഇൻസ്പെക്ടർ വി.വി. പ്രീതി, ചാലക്കുടി സ്പെഷൽ ഗ്രേഡ് സീനിയർ ഇൻസ്പെക്ടർ എ.ജെ. രാജി, കൊട്ടാരക്കര ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ പി. രാമചന്ദ്രൻ, മുകുന്ദപുരം സീനിയർ ഓഡിറ്റർ ടി.കെ. ഷേർലി എന്നിവർക്കെതിരായ കുറ്റാരോപണങ്ങളിൽ മതിയായ തെളിവ് കണ്ടെത്താത്ത സാഹചര്യത്തിൽ സർവിസിൽ തിരികെ പ്രവേശിപ്പിക്കുന്നതായി ഉത്തരവിൽ പറയുന്നു.
കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയതായി അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ പ്രകാരം ചാവക്കാട് സീനിയർ ഓഡിറ്റർ ബിജു ഡി. കുറ്റിക്കാട്, തൃശൂർ അസിസ്റ്റന്റ് രജിസ്ട്രാർ ബിന്ദു ഫ്രാൻസിസ്, കൊടുങ്ങല്ലൂർ സീനിയർ ഇൻസ്പെക്ടർ വി.ആർ. ബിന്ദു, സംസ്ഥാന സഹകരണ യൂനിയൻ അഡീഷനൽ രജിസ്ട്രാർ ഗ്ലാഡി ജോൺ പുത്തൂർ, മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാർ എം.സി. അജിത്, സഹകരണ വകുപ്പ് തൃശൂർ ജോയന്റ് രജിസ്ട്രാർ മോഹൻമോൻ പി. ജോസഫ്, തലപ്പിള്ളി അസിസ്റ്റന്റ് രജിസ്ട്രാർ ഷാലി ടി. നാരായണൻ എന്നിവരെ സസ്പെൻഷൻ പിൻവലിച്ച് വ്യവസ്ഥകൾക്ക് വിധേയമായി തൃശൂർ ജില്ലക്ക് പുറത്ത് നിയമിക്കാനാണ് ഉത്തരവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.