Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​രു​വ​ന്നൂ​ര്‍...

ക​രു​വ​ന്നൂ​ര്‍ ​ബാ​ങ്ക്​ ത​ട്ടി​പ്പ്​: നാലുപേർ കസ്റ്റഡിയിൽ

text_fields
bookmark_border
ക​രു​വ​ന്നൂ​ര്‍ ​ബാ​ങ്ക്​ ത​ട്ടി​പ്പ്​: നാലുപേർ കസ്റ്റഡിയിൽ
cancel

തൃശൂർ: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ​ബാ​ങ്ക്​ ത​ട്ടി​പ്പ്​ കേസിൽ നാലുപേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയി​െലടുത്തു. മുഖ്യപ്രതികളായ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാർ, മുൻ മാനേജർ ബിജു കരീം, അക്കൗണ്ടന്‍റ്​ സി.കെ. ജിൽസ്, കമ്മിഷൻ ഏജന്‍റ്​ ബിജോയ് എന്നിവരാണ്​ പിടിയിലായത്​. തൃശൂർ അയ്യന്തോളിലെ ഫ്ലാറ്റിൽ ഒളിച്ചുകഴിയുകയായിരുന്ന ഇവരെ രഹസ്യവിവരത്തെ തുടർന്നാണ്​ പിടികൂടിയത്​.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇരിങ്ങാലക്കുട, പൊറത്തിശേരി, കൊരുമ്പിശേരി എന്നിവടങ്ങളിലെ പ്രതികളുടെ വീട്ടിൽ ക്രൈംബ്രാഞ്ച്​ രാവിലെ പരിശോധന നടത്തിയിരുന്നു. പ്രതികള്‍ക്ക് പങ്കാളിത്തമുള്ള പെസോ ഇൻഫ്രാസ്ട്രക്ച്ചേഴ്സ്, സിസിഎം ട്രേഡേഴ്സ്, തേക്കടി റിസോര്‍ട്സ്, മൂന്നാര്‍ ലക്സ്‌വേ എന്നീ കമ്പനികളിൽ പരിശോധന നടത്തും. തട്ടിപ്പുപണം ഈ കമ്പനികളിലാണ്​ പ്രതികൾ നിക്ഷേപിച്ചതെന്നാണ്​ വിവരം. സ്വത്ത്​ കണ്ടുകെട്ടാനുള്ള നടപടിയും സ്വീകരിക്കുന്നുണ്ട്.


350 കോ​ടി​യു​ടെ ത​ട്ടി​പ്പ്​ സി.​പി.​എം സം​സ്ഥാ​ന -കേ​ന്ദ്ര നേ​തൃ​ത്വ​ങ്ങ​ളു​ടെ അ​റി​േ​വാ​ടെ​യാ​ണെ​ന്ന്​ പ്രതിപക്ഷം നി​യ​മ​സ​ഭ​യി​ൽ ആ​രോ​പി​ച്ചിരുന്നു. സംഭവത്തിൽ സി.​ബി.​ഐ അ​ന്വേ​ഷ​ണവും ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്​. അന്വേഷണം​ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളി​ല്‍ ഒ​തു​ക്കാന്നാണ്​ സി.​പി.​എം ശ്ര​മം. ​എന്നാൽ, 2018 മു​ത​ല്‍ ന​ട​ത്തി​യ പാ​ര്‍ട്ടി​ത​ല അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ ത​ട്ടി​പ്പ്​ വ്യ​ക്ത​മാ​യി​ട്ടും പൊ​ലീ​സി​ൽ അ​റി​യി​ക്കാ​തെ ഒ​തു​ക്കാ​ൻ ശ്ര​മി​ച്ച​തും വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള​ വ​കു​പ്പു​ത​ല ശി​പാ​ർ​ശ പൂ​ഴ്​​ത്തി​യ​തു​ം​ സി.പി.എമ്മിലെ ഉന്നതർക്ക്​ ബന്ധമുള്ളതിനാലാണെന്ന്​ യു.​ഡി.​എ​ഫ്​ ചൂണ്ടിക്കാട്ടുന്നു. പ്ര​തി​ക​ളു​മാ​യി മു​ൻ​മ​ന്ത്രി എ.​സി. മൊ​യ്​​തീ​ന്​ ബ​ന്ധ​മു​ണ്ടെ​ന്നും ത​ട്ടി​പ്പ്​ പ​ണം മ​ന്ത്രി ബി​ന്ദു​വി​െൻറ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ച്ചെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നിട്ടുണ്ട്​. .

ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​േ​മ്പാ​ഴും മൂ​ന്ന്​ വ​ർ​ഷ​ത്തോ​ളം സം​ഭ​വം മ​റ​ച്ചു​വെ​ച്ചെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ത്തി​ന്​ മ​റു​പ​ടി ന​ൽ​കാ​ൻ സി.​പി.​എ​മ്മി​നോ സ​ർ​ക്കാ​റി​നോ സാ​ധി​ക്കു​ന്നി​ല്ല. ത​ട്ടി​പ്പി​െൻറ ആ​ഴ​വും പ്ര​തി​ക​ളു​ടെ സി.​പി.​എം ബ​ന്ധ​വും ഭ​ര​ണ​പ​ക്ഷ​ത്തി​ന്​ ത​ല​വേ​ദ​ന​യാ​ണ്. സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ൽ ക​ട​ന്നു​ക​യ​റാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​റി​െൻറ നീ​ക്ക​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും രം​ഗ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ, ക​രു​വ​ന്നൂ​ര്‍ മോ​ഡ​ൽ ത​ട്ടി​പ്പു​ക​ൾ കേ​ന്ദ്ര​ത്തി​ന്​ വ​ടി ന​ൽ​കു​ന്ന​താ​ണെ​ന്ന്​ ആ​രോ​പി​ച്ചാ​ണ്​​ സി.​പി.​എ​മ്മി​നെ കോ​ൺ​ഗ്ര​സ്​ വെ​ട്ടി​ലാ​ക്കു​ന്ന​ത്.

ത​ട്ടി​പ്പ്​ ന​ട​ക്കു​ന്നെ​ന്ന്​ നേ​ര​ത്തേ പ​രാ​തി ഉ​യ​ർ​ന്നി​ട്ടും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ക്കും​വ​രെ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കാ​ത്ത​തും സം​ഭ​വം മ​റ​ച്ചു​വെ​ച്ച​ത്​ വ​ഴി വീ​ണ്ടും ത​ട്ടി​പ്പി​ന്​ അ​വ​സ​രം കി​ട്ടി​യ​തും പ്ര​തി​പ​ക്ഷം ആ​യു​ധ​മാ​ക്കു​േ​മ്പാ​ൾ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ സി.​പി.​എ​മ്മി​ന്​ ക​ഴി​യു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpmkaruvannur Bank scam
News Summary - karuvannur Bank scam: Four in custody
Next Story