കരുവന്നൂരിലേത് തെറ്റ് തന്നെ, ന്യായീകരിക്കാനുമില്ല- ഇ.പി. ജയരാജൻ
text_fieldsകണ്ണൂർ: കരുവന്നൂർ ബാങ്കിൽ നടന്നത് തെറ്റ് തന്നെയാണെന്നും അത് ന്യായീകരിക്കേണ്ട ആവശ്യം ഇടതുപക്ഷത്തിനില്ലെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. കരുവന്നൂരിലേത് ഉയർത്തിക്കാട്ടി കേരളത്തിലെ സഹകരണ മേഖലയാകെ പ്രശ്നമാണെന്ന് വരുത്തി തീർക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിനെതിരെ ഡി.വൈ.എഫ്.ഐ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരുവന്നൂരിൽ കുറ്റം നടന്നാൽ അതവിടെ പരിഹരിക്കുകയാണ് വേണ്ടത്. അല്ലാതെ നല്ല നിലയിൽ നടന്നുപോകുന്ന സഹകരണമേഖലയെ മൊത്തം കുറ്റപ്പെടുത്തരുത്.
ഏതെങ്കിലും ഒരു ജീവനക്കാരൻ ചെയ്യുന്ന തെറ്റിന്റെ പേരിൽ സഹകരണ മേഖല വലിയ വിലയാണ് കൊടുക്കേണ്ടി വരുന്നത്. സഹകരണ മേഖലയെ കളങ്കപ്പെടുത്താൻ ഒരു ജീവനക്കാരനെയും അനുവദിക്കില്ല. അന്വേഷണ സംഘത്തെ ഇറക്കിവിട്ട് രാഷ്ട്രീയം കളിക്കാനാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ഇ.ഡിപോലുള്ള ഏജൻസികളെ പറഞ്ഞുവിട്ട് ഭയപ്പെടുത്തി കീഴടക്കാമെന്ന് കേന്ദ്ര സർക്കാർ കരുതേണ്ട. അത് കർണാടകയിലോ ആന്ധ്രയിലോ നടന്നേക്കാമെന്നും കേരളത്തിൽ വിലപ്പോവില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.