Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരുവന്നൂർ ബാങ്ക്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഫിലോമിന മരിച്ചതിൽ ബാങ്കിനെ ന്യായീകരിച്ച് മന്ത്രി ആർ. ബിന്ദു

text_fields
bookmark_border
Karuvannur Bank Theft r bindu
cancel
Listen to this Article

തൃശൂർ: കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച തുക കിട്ടാത്തതിനാൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ മരിച്ചെന്ന് ആക്ഷേപമുയർന്ന ഫിലോമിനയുടെ കുടുംബത്തിന് ആവശ്യത്തിന് പണം നൽകിയിട്ടുണ്ടെന്ന്​ മന്ത്രി ആർ. ബിന്ദു. വ്യാഴാഴ്ച തൃശൂർ പ്രസ്​ ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് രോഗിക്ക് അത്യാവശ്യം പണം നൽകിയിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞതായി മന്ത്രി ആർ. ബിന്ദു പറഞ്ഞത്​.

'ദേവസിയുടെയും ഫിലോമിനയുടെയും കുടുംബത്തിന് അടുത്ത കാലത്തായി ആവശ്യത്തിന് പണം നൽകിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങൾ സർക്കാർ മെഡിക്കൽ കോളജിലുണ്ട്. അടുത്തിടെ ഒരു ലക്ഷത്തിൽപരം രൂപ കൈമാറിയിട്ടുണ്ടെന്നാണ് ബാങ്ക് അധികൃതർ അറിയിച്ചത്. ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതിക്ക്​ അനുസരിച്ച തുക നൽകിയിരുന്നു. മരണം ദാരുണമാണ്​. എന്നാൽ, അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള സന്ദർഭമുണ്ടാക്കുന്നത് ശരിയല്ല' -മന്ത്രി പറഞ്ഞു​.

എന്നാൽ, മന്ത്രി പറയുന്നത്​ അവാസ്തവമാ​ണെന്ന്​ ഫിലോമിനയുടെ ഭർത്താവ്​ ദേവസിയും മകൻ ഡിനോയും പറഞ്ഞു. കഴിഞ്ഞ 27ന് ഫിലോമിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ബാങ്ക്​ അക്കൗണ്ടിൽനിന്ന്​ ചില്ലിക്കാശ് പോലും ലഭിച്ചില്ലെന്ന് ഇരുവരും പറഞ്ഞു.

ഇന്നലെ, ഫി​ലോ​മി​നയുടെ മൃതദേഹം പോ​സ്റ്റു​മാ​ര്‍ട്ടത്തിന് ശേഷം ആം​ബു​ല​ന്‍സി​ല്‍ ബാങ്കിന് മുന്നിലെത്തിച്ച് ഭ​ര്‍ത്താ​വ് ദേ​വ​സി​യും മ​ക​ന്‍ ഡി​നോ​യും മറ്റ് കു​ടും​ബാം​ഗ​ങ്ങ​ളും പ്രതിഷേധിച്ചിരുന്നു. കൂടാതെ, ഫി​ലോ​മി​ന​യു​ടെ മ​ര​ണ വി​വ​ര​മ​റി​ഞ്ഞ് കോ​ണ്‍ഗ്ര​സും ബി.​ജെ.​പി​യും ബാ​ങ്കി​നു മു​ന്നി​ല്‍ സ​മ​രം ആ​രം​ഭി​ക്കുകയും റോ​ഡ് ഉ​പ​രോ​ധി​ക്കുകയും ചെയ്തിരുന്നു.

പ്ര​തി​ഷേ​ധ​ക്കാ​രെ മാ​റ്റാ​ന്‍ പൊ​ലീ​സു​കാ​ര്‍ ശ്ര​മി​ച്ചെ​ങ്കി​ലും സ​മ​രം തു​ട​ർ​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട ആ​ര്‍.​ഡി.​ഒ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യും ബ​ന്ധു​ക്ക​ളു​മാ​യി ച​ര്‍ച്ച ന​ട​ത്തി. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്ക് പ​ണം അ​നു​വ​ദി​ക്കാ​തെ സ​മ​ര​ത്തി​ല്‍നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ അ​റി​യി​ച്ചു. ഇ​ക്കാ​ര്യം ബാ​ങ്ക് അ​ധി​കൃ​ത​രു​മാ​യി ച​ര്‍ച്ച ന​ട​ത്തി ധാ​ര​ണ​യി​ലെ​ത്താ​മെ​ന്ന് അ​റി​യി​ച്ച​തോ​ടെയാണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karuvannur Bank Scamr binduPhilomena Death
News Summary - Karuvannur Bank scam: Minister r bindu react to Philomena Death
Next Story