കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് : 25 പേരിൽനിന്ന് 125.83 കോടി ഈടാക്കുമെന്ന് വി.എൻ വാസവൻ
text_fieldsതിരുവനന്തപുരം : കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടുകളെ തുടർന്നുണ്ടായ നഷ്ടത്തിന് ഉത്തരവാദികളായവരിൽനിന്ന് തുക ഈടാക്കുമെന്ന് മന്ത്രി വി.എൻ വാസവൻ നിയമസഭയെ അറിയിച്ചു. ക്രമക്കേടിൽ പ്രതികളായി മുൻ ഡയറക്ടർബോർഡ് അംഗങ്ങളിൽനിന്നും 125, 83,86,411രൂപ ഈടാക്കുന്നതിന് സഹകരണവകുപ്പ് നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചു. 25 പേരിൽനിന്നാണ് തുക ഈടാക്കുന്നത്.
കെ.കെ.ദിവാകരൻ (കാട്ടിലപ്പറമ്പിൽ)- 8,33,15,650, ടി.ആർ പൗലോസ് (തെക്കൂടൻ വീട്)- 2,21,84,158, ഖാദർ ഹുസൈൻ( പാറോത്തും പറമ്പിൽ)-2,21,84,158, ടി.എസ് ബൈജു(തൈവളപ്പിൽ)-8,33,17,650, എം.ബി ദിനേഷ് (മുറിപ്പറമ്പിൽ)- 8,33,17,650, ടി.ആർ ഭരതൻ(തിയ്യാടി വീട്)-8,33,17,650, മഹേഷ് കോരമ്പിൽ - 2,21,84,158 വി.കെ ലളിതൻ(വാക്കയിൽവീട് ) - 8,33,17,650, ഇ.സി ആന്റോ (ഈരാറ്റുപറമ്പിൽ)-2,21,84,158, കെ.വി സുഗതൻ (കുരുത്തുപറമ്പിൽ)- 8,33,17,650, അനിത വിദ്യാസാഗർ( കുട്ടശേരി)- 2,21,84,158, ചന്ദ്രിക ഗോപാലകൃഷ്ണൻ( ചെറാലെ വീട്)-2,21,84,158,
ശാലിനി (കുഞ്ഞിലിക്കാട്ടിൽ വീട്)-31,00,568, എൻ. നാരായണൻ( നാട്ടുവള്ളി വീട് ) -6,11,33,491 എ.എം. അസ് ലാം (എർവാടിക്കൽവീട്)- 6,11,33,491, ജോസ് ചക്രംപുള്ളി(ചക്രംപുള്ളി വീട്)-6,11,33,491, എ.എം ജിജോ രാജ് (മേനാച്ചേരി വീട്)-6,11,33,491, അമ്പിളി മഹേഷ് (കോരമ്പിൽ വീട്)- 6,11,33,491, സുമതി ഗോപാലകൃഷ്ണൻ (എടക്കാട്ടിൽവീട് )- 6,11,33,491, മിനി നന്ദനൻ( കാക്കുഴി പിണ്ടിയത്തു വീട്)-6,11,33,491, ടി.ആർ.സുനിൽ കുമാർ (തൈവളപ്പിൽ വീട്)- 9,18,50,835, എം.കെ ബിജു (മൂത്രത്തിപ്പറമ്പിൽ വീട്)-91,96,574, സി.കെ. ജിൽസ് (ചെല്ലിക്കര വീട്)- 16,11,645, എ.കെ. ബിജോയ് (അനന്തത്തുപറമ്പിൽ വീട്)-16,77,555 , കെ.എം മോഹനൻ(കുറ്റശ്ശേരി)-4,449
എന്നിവരിൽ നിന്ന് ആകെ 125,83,86,411 രൂപ ഈടാക്കനാണ് നോട്ടീസ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.