കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: 246 പേർ കോടികളുടെ വായ്പയെടുത്തു
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് പകൽക്കൊള്ള. രേഖകളില്ലാതെയും ബാങ്ക് പരിധി മറികടന്നും കോടികളാണ് വായ്പയായി അനുവദിച്ചത്. 246 പേരാണ് കോടികൾ വായ്പയെടുത്തവരിലുള്ളത്. ഇതിൽ ബാങ്ക് രേഖകളനുസരിച്ചുള്ള വിലാസം അന്വേഷിച്ചതിൽ ഇങ്ങനെ ആളില്ലെന്ന് കണ്ടെത്തി നോട്ടീസുകൾ ബാങ്കിൽ തിരിച്ചെത്തി.
130 നോട്ടീസുകളാണ് ഇങ്ങനെ തിരിച്ചെത്തിയത്. വായ്പ അനുവദിക്കാൻ നൽകിയ അപേക്ഷകളിൽ ബാങ്ക് പരിധിയിലെ വിലാസവും രേഖകളും കൊടുക്കുകയും വായ്പ പാസായതിന് പിന്നാലെ വിലാസമടക്കം രേഖകളിൽ മാറ്റംവരുത്തുകയും ചെയ്തിട്ടുണ്ട്. ബാങ്കിെൻറ ആഭ്യന്തര അന്വേഷണ വിഭാഗം ഇക്കാര്യം ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തിയിരുന്നുവെങ്കിലും മൂടിവെക്കുകയായിരുന്നു.
സഹകരണ വകുപ്പ് ഓഡിറ്റിൽ വായ്പ അനുവദിക്കുന്നതിൽ വലിയ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടും ക്രമപ്രകാരമാക്കാനുള്ള നിർദേശം നടപ്പാക്കിയില്ലെന്നാണ് അറിയുന്നത്. ബാങ്കിൽ അംഗത്വം പോലുമില്ലാത്തവരുടെ പേരുകളിലടക്കം വൻതോതിൽ വായ്പയെടുത്തതായാണ് രേഖകൾ പരിശോധിച്ചതിൽ സഹകരണ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. വായ്പയെടുക്കാത്തവർക്കും വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് ബാങ്ക് നോട്ടീസ് അയച്ചതായി പരാതി ഉയർന്നിട്ടുണ്ട്. കരുവന്നൂരിൽ മൂന്നേ കാൽ സെൻറ് സ്ഥലം മാത്രമുള്ള ഓട്ടോ ഡ്രൈവർ രാജുവിന് 50 ലക്ഷം വായ്പയെടുത്തതിെൻറ പലിശയുൾപ്പെടെ തിരിച്ചടവ് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. വായ്പകളിൽ പരിശോധന നടത്തേണ്ട ഭരണസമിതി അംഗങ്ങളിൽനിന്നും ഗൗരവ വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. വിശദ പരിശോധനകളിലേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്നാണ് പറയുന്നത്.
വിശദാംശങ്ങൾ തേടി ഇ.ഡിയും ആദായ നികുതി വകുപ്പും
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും പൊലീസിൽനിന്ന് വിശദാംശങ്ങൾ തേടി. ബാങ്കിൽ വിദേശത്തുനിന്നുൾപ്പെടെ പണമെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ നടപടി. സഹകരണ വകുപ്പ് പരിശോധനയിൽ 100 കോടിയുടെ വായ്പ ക്രമക്കേടടക്കം 300 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആക്ഷേപത്തിലാണ് ഇ.ഡിയുടെ ഇടപെടൽ.
കേസുമായി ബന്ധപ്പെട്ട് പ്രാഥമിക വിവരശേഖരണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിലേക്ക് കടന്നേക്കുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് നിലവില്‍ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്ത ബാങ്ക് ജീവനക്കാരും പ്രസിഡൻറും അടക്കമുള്ളവരെ ഇ.ഡിയും പ്രതിചേര്‍ത്തേക്കും.
ബാങ്കിെൻറ പേര് ഉപയോഗപ്പെടുത്തി റിസോര്‍ട്ട് നിര്‍മാണം, ഇതിലേക്ക് വിദേശത്തുനിന്നുള്‍പ്പെടെ ഭീമമായ നിക്ഷേപമെത്തിക്കൽ, ബിനാമി ഇടപാടുകള്‍, നിക്ഷേപങ്ങളുടെ പലിശ കൂട്ടിക്കൊടുത്തുള്ള തട്ടിപ്പ്, ഇല്ലാത്ത ഭൂമി ഈടുവെച്ചുള്ള കോടികളുടെ വായ്പ തുടങ്ങിയവ തട്ടിപ്പിെൻറ ഭാഗമായിരുന്നുവെന്നാണ് കണ്ടെത്തൽ. മതിപ്പ് വിലയേക്കാൾ വൻ തുകക്ക് വായ്പയെടുത്തതുൾപ്പെടെ സഹകരണ വകുപ്പിെൻറ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. 2014 മുതൽ 2020 വരെയുള്ളതിലെ ക്രമക്കേടാണ് പുറത്ത് വന്നിരിക്കുന്നത്. ഇതിന് മുൻ വർഷങ്ങളിലെ കണക്കുകളിലും പരിശോധന ഉണ്ടായേക്കും. വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് പണം കൈമാറിയെന്ന് ആദായ നികുതി വകുപ്പ് സംശയിക്കുന്നു. ഇതിന് പിന്നിലുള്ള ആളുകളെ കണ്ടെത്താനാണ് ശ്രമം. തട്ടിപ്പിന് പങ്കുള്ളവര്‍ക്ക് തേക്കടിയില്‍ തേക്കടി റിസോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ റിസോര്‍ട്ടുണ്ടായിരുന്നു. കൂടാതെ വരവില്‍ കവിഞ്ഞ സ്വത്ത് ഇവര്‍ക്കുണ്ടായിരുന്നെന്നും വിവരമുണ്ട്. ബാങ്ക് വായ്പ, നിക്ഷേപ തട്ടിപ്പ് പണമുപയോഗിച്ചായിരുന്നു ഇതിൽ നിക്ഷേപമെന്നാണ് സംശയിക്കുന്നത്. ആരോപണ വിധേയരായ മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, സുനില്‍ കുമാര്‍, ജില്‍സ് എന്നിവരുടെ ആസ്തിയെക്കുറിച്ചും അന്വേഷിക്കും. പ്രതികള്‍ വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.