കരുവന്നൂർ: സി.പി.എം തൃശൂർ ജില്ല സെക്രട്ടറി വീണ്ടും ഇ.ഡിയുടെ മുന്നിലേക്ക്
text_fieldsകൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം തൃശൂർ ജില്ല സെക്രട്ടറി എം.എം. വർഗീസിന് മൂന്നാം തവണയും ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ്. ചൊവ്വാഴ്ചയാണ് ഹാജരാകേണ്ടത്.
ബാങ്കിൽ ബിനാമി വായ്പ അനുവദിക്കാൻ ഭരണസമിതിക്ക് പുറത്ത് സി.പി.എം സമിതി പ്രവർത്തിച്ചിരുന്നെന്ന മൊഴിയിലാണ് പ്രധാനമായും വ്യക്തത തേടുന്നത്. ഇതുസംബന്ധിച്ച് രണ്ട് ഭരണസമിതി അംഗങ്ങളാണ് മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയത്. ഇ.ഡി ആവശ്യപ്പെട്ട രേഖകളൊക്കെ ഹാജരാക്കിയിട്ടുണ്ടെന്നാണ് വർഗീസ് പറയുന്നത്. എന്നാൽ, അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയെന്ന് വര്‍ഗീസ് പറയുമ്പോഴും പൂര്‍ണവിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് ഇ.ഡിയുടെ വാദം.
ബിനാമി വായ്പ അനുവദിക്കാൻ സി.പി.എമ്മിന് രണ്ട് കമ്മിറ്റികളുണ്ടായിരുന്നെന്നും 35ാം പ്രതിയും മുൻ ജില്ല കമ്മിറ്റി അംഗവുമായ സി.കെ. ചന്ദ്രനാണ് ഇത് നിയന്ത്രിച്ചതെന്നുമാണ് ഇ.ഡി കണ്ടെത്തൽ. ബിനാമി വായ്പ നേടിയവർക്ക് ഈടായി നൽകിയ വസ്തുക്കൾ വായ്പ അടച്ച് തീരുംമുമ്പ് തിരികെ നൽകാൻ നിർദേശം നൽകിയതിന് പിന്നിലും ഉന്നത ഇടപെടലുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.