കരുവന്നൂർ: നിക്ഷേപകർക്ക് 103 കോടി മടക്കിനൽകിയെന്ന് മന്ത്രി വി.എൻ. വാസവൻ, പുതുതായി ലഭിച്ച തുറമുഖ വകുപ്പിനെക്കുറിച്ച് പഠിച്ചു വരുകയാണെന്ന്
text_fieldsതിരുവനന്തപുരം: കരുവന്നൂർ ബാങ്കിൽ 103 കോടി രൂപ ഇതിനകം നിക്ഷേപകർക്ക് മടക്കി നൽകിയെന്ന് മന്ത്രി വി.എൻ. വാസവൻ. ഇങ്ങനെ പണം വാങ്ങിയവരിൽ പലരും വീണ്ടും ബാങ്കിൽ പണം നിക്ഷേപിക്കാൻ തയാറാവുകയും ചെയ്തു. കരുവന്നൂർ സഹകരണ ബാങ്ക് സാധാരണനിലയിലേക്ക് മടങ്ങുകയാണ്. വായ്പകളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. സ്വർണപ്പണയവും എടുത്തുതുടങ്ങി. പൂർവസ്ഥിതിയിലേക്ക് സമീപഭാവിയിൽ ബാങ്ക് എത്തുമെന്നും കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മന്ത്രി വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു.
ക്രമക്കേട് നടന്ന കണ്ടല ബാങ്കിൽ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി പ്രോജക്ട് തന്നാൽ സഹകരണ വകുപ്പ് ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കും. പുതുതായി തനിക്ക് ലഭിച്ച തുറമുഖ വകുപ്പിനെക്കുറിച്ച് പഠിച്ചു വരുകയാണ്. ഉദ്യോഗസ്ഥരുമായി ആദ്യ ചർച്ചകൾ നടത്തി. അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞം ഉൾപ്പെടെ സന്ദർശിക്കും. സഹകരണ മേഖലയിൽ പണം ഉണ്ടെന്നും തുറമുഖ വികസന പദ്ധതികളിൽ ഈ തുകയും ഉപയോഗിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.