കോടികളുടെ വായ്പാ ക്രമക്കേട്: കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു
text_fieldsതൃശൂർ: കോടികളുടെ വായ്പാ ക്രമക്കേട് കണ്ടെത്തിയ കരുവന്നൂർ സഹകരണ ബാങ്കിലെ സി.പി.എം നിയന്ത്രണത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി. സി.പി.എം നേതാവ് കെ.കെ. ദിവാകരന്‍ പ്രസിഡൻറായുള്ള ഭരണസമിതിയാണ് ജില്ല രജിസ്ട്രാര്‍ പിരിച്ചുവിട്ട് മുകുന്ദപുരം അസിസ്റ്റൻറ് രജിസ്ട്രാര്‍ (ജനറല്‍) എം.സി. അജിത്തിനെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ചത്.
വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബാങ്ക് സെക്രട്ടറിയടക്കം നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. ഇവരടക്കം ആറുപേര്‍ക്കെതിരെ കേസെടുത്തെങ്കിലും വകുപ്പുതല അന്വേഷണത്തിെൻറ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നില്ല.
Also Read:തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടിയുടെ വായ്പ തട്ടിപ്പ്; 46 പേരുടെ ആധാരങ്ങളിലെടുത്ത വായ്പ ഒരു അക്കൗണ്ടിലേക്ക്
ഒക്ടോബറില്‍ ഭരണസമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് പിരിച്ചുവിടല്‍.
2011ല്‍ പ്രസിഡൻറായ കെ.കെ. ദിവാകരെൻറ നേതൃത്വത്തിലുള്ള ഭരണസമിതി 2016ല്‍ വീണ്ടും അധികാരത്തിലെത്തുകയായിരുന്നു. 2014 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലാണ് ബാങ്കിൽ വൻ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.