കരുവാരകുണ്ടിൽ കാട്ടാനകൾ െചരിഞ്ഞ നിലയിൽ; രണ്ടു പേർ അറസ്റ്റിൽ
text_fieldsമണ്ണാർക്കാട്/കരുവാരകുണ്ട്: സൈലൻറ് വാലി കരുതൽ മേഖലയിൽ കാട്ടാനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയ കേസിൽ രണ്ടുേപരെ മണ്ണാർക്കാട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് ഒടോമ്പറ്റ മേലേതിൽ യാഷിർ (35), പൂക്കോട് ടുംപാടം പാട്ടക്കരിമ്പ് കോളനിയിലെ ബിജുമോൻ (25) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്ന് തോക്ക്, വെട്ടുകത്തി, കൊടുവാൾ, കട്ടർ എന്നിവ പിടികൂടി. കരുതൽ മേഖലയിലെ കരുവാരകുണ്ട് പട്ടചിപ്പാറ മണലിയാംപാടം കള്ളമുക്കത്തി മലയിലാണ് രണ്ട് കാട്ടാനകളുടെ ജഡം കണ്ടെത്തിയത്. മണലിയാംപാടത്ത് പാട്ടത്തിന് സ്ഥലമെടുത്ത് വാഴകൃഷി നടത്തുന്നയാളാണ് യാഷിർ. സൈലൻറ് വാലി റേഞ്ചിന് പരിധിയിലെ വനമേഖലയിലാണ് ആനവേട്ട നടന്നത്. കൂടുതൽ പേരുൾപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി.
കൊമ്പനാനയുടെ കൊമ്പുകൾ നഷ്ടപ്പെട്ട നിലയിലാണ്. ജഡത്തിന് മൂന്നാഴ്ചയോളം പഴക്കമുണ്ട്. രഹസ്യവിവരത്തെതുടർന്ന് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേർ പിടിയിലായത്. സൈലൻറ് വാലി വൈൽഡ് ലൈഫ് വാർഡൻ സാമുവൽ നല്ലങ്കത്ത് പച്ചുവ, റേഞ്ച് ഓഫിസർ നജ്‌മൽ അമീൻ, ഡെപ്യൂട്ടി റേഞ്ചർ ഹാഷിം, ഫോറസ്റ്റർമാരായ പ്രകാശ്, ഫിറോസ്, ഗിരീഷ്, റിബു തുടങ്ങിയവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.