കരുവാറ്റ ബാങ്ക് കവർച്ച: രണ്ടുപേർ പിടിയിൽ
text_fieldsഹരിപ്പാട്: കോളിളക്കം സൃഷ്ടിച്ച ഹരിപ്പാട് കരുവാറ്റ സർവിസ് സഹകരണ ബാങ്ക് കവർച്ചക്കേസിൽ ഒന്നരമാസത്തിനുശേഷം രണ്ട് പ്രതികൾ പിടിയിൽ.
മുഖ്യപ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി. ഹരിപ്പാട് ആർ.കെ. ജങ്ഷനിൽ വാടകയ്ക്ക് താമസിക്കുന്ന ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പള്ളിൽ വീട്ടിൽ ഷൈബു (അപ്പുണ്ണി -39), തിരുവനന്തപുരം കാട്ടാക്കട വാഴിച്ചാൽ തമ്പിക്കോണം പാവോട് വഴിയിൽ മേലേപ്ലാവിട വീട്ടിൽ ഷിബു (43) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. തിരുവനന്തപുരം സെൻട്രൽ ജയിലിലെ മുൻതടവുകാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കവർച്ചക്കാരെപ്പറ്റി സൂചന ലഭിച്ചതെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
ആഗസ്റ്റ് 29നാണ് ദേശീയപാതയിൽ കരുവാറ്റ ടി.ബി ജങ്ഷന് സമീപം 2145ാം നമ്പർ സർവിസ് സഹകരണ ബാങ്കിെൻറ സ്ട്രോങ് റൂം തകര്ത്ത് ലോക്കറിൽനിന്ന് 4.8 കിലോ സ്വർണവും 4.46 ലക്ഷം രൂപയും കവർന്നത്. നാല് ദിവസത്തെ ഓണാവധിക്ക് ശേഷം സെപ്റ്റംബർ മൂന്നിന് ബാങ്ക് തുറക്കാൻ എത്തിയപ്പോഴാണ് പൂട്ട് തകർത്ത നിലയിൽ കണ്ടത്.
പ്രതികൾ കഴിഞ്ഞ മാർച്ച് മുതൽ ഇതിനായി ഒരുക്കം നടത്തിയിരുന്നു. മൂന്നു രാത്രികൊണ്ടാണ് കവർച്ച പൂർത്തിയാക്കിയത്. രാത്രി ഏഴരയോടെ ബാങ്കിനുള്ളിൽ കയറി പുലർച്ച നാലുമണിയോടെ തിരിച്ചുപോകുയായിരുന്നു പതിവ്.
ഷിബുവിെൻറ സഹായത്തോടെ ആഗസ്റ്റ് 24ന് കൊല്ലം കടയ്ക്കലിൽനിന്ന് മോഷ്ടിച്ച ഒമ്നി വാനിലാണ് ഇവർ സ്ഥലത്ത് എത്തിയത്. അടൂരിൽനിന്ന് മോഷ്ടിച്ച ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചാണ് ഗ്യാസ് കട്ടർ പ്രവർത്തിപ്പിച്ച് ലോക്കർ തകർത്തത്. കവർച്ച ചെയ്തതിൽ ഒന്നരക്കിലോ സ്വർണം കണ്ടെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.