കെ.എ.എസ്: പിന്നാക്ക സംവരണം നിയമപരമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ (കെ.എ.എസ്) പിന്നാക്കവിഭാഗത്തിന് സംവരണം നടപ്പാക്കുന്നതിെനതിരായ ഹരജികൾ ഹൈകോടതി തള്ളി.
സംസ്ഥാന സർവിസിൽനിന്നുള്ളവർക്കും മത്സര പരീക്ഷകളിലൂടെ നേരിട്ടുള്ള നിയമനമാണ് കെ.എ.എസിലേക്ക് നടപ്പാക്കുന്നതെന്നതിനാൽ സർവിസിലുള്ളവരുടെ നിയമനത്തിനും സംവരണം നടപ്പാക്കി സർക്കാർ കൊണ്ടുവന്ന ഭേദഗതിച്ചട്ടം നിയമാനുസൃതമാണെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
െക.എ.എസിലേക്കുള്ള സംവരണ നയം ശരിവെച്ച കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ വിധി ചോദ്യം ചെയ്ത് നിലവിൽ സംസ്ഥാന സർവിസിലുള്ള കെ.ശരത് കുമാർ, എൻ. റീജ എന്നിവരും സംവരണത്തിെൻറ അടിസ്ഥാനത്തിൽ നിയമനം ലഭിച്ചവർക്ക് കെ.എ.എസിലേക്ക് വീണ്ടും സംവരണാനുകൂല്യം നൽകുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമസ്ത നായർ സമാജവും നൽകിയ ഹരജികളാണ് തള്ളിയത്.
നേരിട്ട് നിയമനം നടത്തുന്ന ഒന്നാം സ്ട്രീമിനും സർവിസിലുള്ളവരിൽ നിന്ന് (നോൺ ഗസറ്റഡ്, ഗസറ്റഡ്) നടത്തുന്ന രണ്ടും മൂന്നും സ്ട്രീമുകൾക്കുമടക്കം സംവരണം ബാധകമാക്കി ജൂലൈ 11ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവാണ് ചോദ്യം ചെയ്തത്. 2018ലെ ചട്ടത്തിൽ ഒന്നാം സ്ട്രീമിന് മാത്രമായിരുന്നു സംവരണം.
പിന്നീടാണ് രണ്ടും മൂന്നും സ്ട്രീമുകളിൽ നിന്നുള്ളവർക്കും പ്രായപരിധി ഇളവുൾപ്പെടെ അനുവദിച്ച് സംവരണം നടപ്പാക്കിയത്. നിലവിൽ സർവിസിലുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് ഒന്നാം സ്ട്രീമിലുള്ളവരുടേതെന്നപോലെ നിയമന രീതികളും ഘട്ടങ്ങളും സമാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.