കെ.എ.എസ്: ഒരു വിഭാഗം പുറത്ത്
text_fieldsതിരുവനന്തപുരം: വലിയ വിഭാഗം സംസ്ഥാന സർവിസ് ജീവനക്കാർ കേരള അഡ്മിനിസ്ട്രേറ ്റിവ് സർവിസിലേക്ക് (കെ.എ.എസ്) അപേക്ഷിക്കാനാകാതെ പുറത്ത്. കെ.എ.എസിലെ രണ്ട്, മൂന്ന് ധാ രകളിലേക്ക് സർക്കാറിനെ ഏതെങ്കിലും തസ്തികയിൽ പ്രൊബേഷൻ പൂർത്തിയായാൽ മതിയെങ്കിലും തസ്തിക മാറിയവർക്കും സ്ഥാനക്കയറ്റം ലഭിച്ചവരിൽ ഒരു വിഭാഗത്തിനും അപേക്ഷിക്കാനാകുന്നില്ല. പി.എസ്.സി വെബ്സൈറ്റിൽ അപേക്ഷ നൽകുേമ്പാൾ യോഗ്യരല്ലെന്നാണ് മറുപടി. പി.എസ്.സി അടക്കം ഭരണഘടനാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും അപേക്ഷിക്കാൻ കഴിയുന്നില്ല. കടുത്ത പ്രതിഷേധമാണ് ഇൗ വിഭാഗം ജീവനക്കാരിൽ ഉയർന്നിരിക്കുന്നത്. കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് ജീവനക്കാർ.
ഏതെങ്കിലും തസ്തികയിൽ പ്രൊബേഷൻ പൂർത്തിയാക്കിയ സർവിസിലെ ബിരുദക്കാർക്ക് അപേക്ഷിക്കാമെന്നാണ് ചട്ടം. എന്നാൽ, ഒരു തസ്തികയിൽ പ്രൊബേഷൻ ലഭിച്ചവർ മറ്റ് തസ്തികയിലേക്ക് മാറുേമ്പാൾ അപേക്ഷിക്കാൻ അവസരം നഷ്ടമാകുന്നു. ഉദാഹരണമായി എൽ.ഡി ക്ലർക്കായി പ്രൊബേഷൻ ഡിക്ലയർ ചെയ്ത ഒരാൾ കെ.എ.എസിൽ ഉൾപ്പെടുന്ന 29 വകുപ്പുകളിൽ ഏതെങ്കിലും ഒന്നിൽ ഒന്നാം ഗസറ്റഡ് ആയി നിയമനം കിട്ടിയാൽ അവിടെ പ്രൊബേഷൻ പൂർത്തിയായില്ലെങ്കിൽ അപേക്ഷിക്കാനാകില്ല. തസ്തിക മാറി നിയമനം ലഭിക്കുേമ്പാഴും മറ്റ് വകുപ്പുകളിലേക്ക് മാറുേമ്പാഴും ഇതേ പ്രശ്നമുണ്ട്. വിഷയം പി.എസ്.സി ഗൗരവമായി കണ്ടിട്ടില്ല. നവംബർ ഒന്നിനാണ് വിജ്ഞാപനം വന്നത്. ഡിസംബർ നാലുവരെയാണ് സമയപരിധി. തിരുത്തൽ വൈകിയാൽ അവസരം നഷ്ടമാകും.
പി.എസ്.സി പോലെയുള്ള സ്ഥാപനങ്ങളിെല ജീവനക്കാർ പൂർണമായും കെ.എ.എസിന് പുറത്താണ്. സർക്കാർ ജീവനക്കാരും ഭരണഘടനാ സ്ഥാപനങ്ങളും യോഗ്യരാണെന്നാണ് നേരത്തേ കരട് സ്പെഷൽ റൂളിൽ ഉണ്ടായിരുന്നത്. എന്നാൽ, സർക്കാർ അംഗീകരിച്ചതിൽ ഭരണഘടനാ സ്ഥാപനങ്ങൾ ഉണ്ടായിരുന്നില്ല. പിന്നീട് പി.എസ്.സിയും ഇത് അംഗീകരിച്ചു. പി.എസ്.സി ജീവനക്കാർക്ക് കെ.എ.എസിനായി സർവിസ് സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. പി.എസ്.സി സർക്കാർ സർവിസ് അല്ലെന്ന് വ്യാഖ്യാനം ചെയ്ത് സർട്ടിഫിക്കറ്റ് നൽകാത്തതിൽ ജീവനക്കാർ അമർഷത്തിലാണ്. കടുത്ത വിവേചനമാണിതെന്ന് അവർ പറയുന്നു. ചിലർ കോടതിയെ സമീപിച്ചിട്ടുണ്ട്്. കോടതി തീരുമാന ശേഷം പരിശോധിക്കാമെന്ന നിലപാടിലാണ് പി.എസ്.സി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.