കെ.എ.എസ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; സ്ട്രീം ഒന്നിൽ എസ്. മാലിനിക്ക് ഒന്നാം റാങ്ക്
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവിസിന്‍റെ റാങ്ക് പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു. ഒന്നാം സ്ട്രീമിൽ ആദ്യ നാല് റാങ്കും വനിതകൾക്ക്. ഒന്നാം സ്ട്രീമിൽ ഒന്നാം റാങ്ക് എസ്. മാലിനി സ്വന്തമാക്കി. രണ്ടാംറാങ്ക് നന്ദന പിള്ള, മൂന്നാം റാങ്ക് ഗോപിക ഉദയൻ, നാല് ആതിര എസ്.വി, അഞ്ചാം റാങ്ക് ഗൗതമൻ എം. എന്നിവർ സ്വന്തമാക്കി. സ്ട്രീം ഒന്ന് മെയിൻ ലിസ്റ്റിൽ 122 പേർ ഉൾപ്പെടും. 68 പേർ സപ്ലിമെൻറി പട്ടികയിലും ഉൾപ്പെടും.
സ്ട്രീം രണ്ടിൽ ഒന്നാം റാങ്ക് അഖില ചാക്കോ സ്വന്തമാക്കി. രണ്ടാം റാങ്ക് -ജയകൃഷ്ണൻ കെ.ജി, മൂന്ന് പാർവതി ചന്ദ്രൻ എൽ., നാല് ലിബു എസ്. ലോറൻസ്, അഞ്ചാം റാങ്ക് ജോഷോ ബെന്നൽ ജോൺ എന്നിവർ നേടി. 70 പേർ മെയിൻ റാങ്ക് പട്ടികയിൽ ഉൾപ്പെടും. 113 സപ്ലിമെന്‍ററി പട്ടികയിലും ഉൾപ്പെട്ടു.
സ്ട്രീം മൂന്നിൽ ഒന്നാം റാങ്ക് അനൂപ് കുമാർ വി., രണ്ടാംറാങ്ക് അജീഷ് കെ, മൂന്നാംറാങ്ക് പ്രമോദ് ജി.വി. നാലാം റാങ്ക് ചിത്രലേഖ കെ.കെ. അഞ്ചാം റാങ്ക് സനൂബ് എസ്. എന്നിവർ നേടി. 69 പേർ മെയിൻ പട്ടികയിലും 113പേർ സപ്ലിമെന്‍ററി റാങ്ക് പട്ടികയിലും ഉൾപ്പെട്ടു.
പി.എസ്.സി ചെയർമാനാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. 105 തസ്തികകളിലേക്കാണ് ആദ്യ നിയമനം. കേരള പിറവി ദിനമായ നവംബർ ഒന്നിന് പുതിയ ഭരണസർവിസിന് തുടക്കമാകും. സിവിൽ സർവിസിന് സമാനമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഭരണ സർവിസാണ് കെ.എ.എസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.