കെ.എ.എസ് സംവരണ അട്ടിമറി: പുനഃപരിശോധനക്ക് സർക്കാർ
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിലെ (കെ.എ.എസ്) സംവരണ വിഷയം വീണ ്ടും പരിശോധിക്കാൻ സർക്കാറിൽ ധാരണ. െക.എ.എസിലെ രണ്ടും മൂന്നും ധാരകളിൽ സംവരണം ഏർപ്പെ ടുത്തുന്നതിനെക്കുറിച്ച് വിശദ ചർച്ച ആരംഭിച്ചു. സംവരണ അട്ടിമറിക്കെതിരെ പിന്നാക് ക വിഭാഗങ്ങൾ ഉയർത്തിയ കടുത്ത പ്രതിഷേധത്തെ തുടർന്നാണിത്. പട്ടിക വിഭാഗങ്ങളുടെ കാര്യത്തിൽ സംവരണം ആകാമെന്ന ധാരണയായിട്ടുണ്ടെങ്കിലും മറ്റു പിന്നാക്ക വിഭാഗങ്ങളുടെ കാര്യത്തിൽ കൂടുതൽ പരിശോധന വേണമെന്നാണ് നിലപാട്.
സർക്കാറിന് ഇൗ വിഷയത്തിൽ നിരവധി നിവേദനങ്ങൾ ലഭിച്ചിട്ടുെണ്ടന്നും അതു പരിശോധിച്ചു വരുകയാണെന്നുമാണ് മുഖ്യമന്ത്രിയുടെ ഒാഫിസിെൻറ ഒൗദ്യോഗിക പ്രതികരണം. സംവരണം അട്ടിമറിച്ച് മുന്നോട്ടു പോകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിവിധ പിന്നാക്ക സംഘടനകൾ സമര രംഗത്തിറങ്ങിയിരുന്നു. മുസ്ലിം സംഘടനകളും ലത്തീൻ സഭയും സംവരണ സമുദായ മുന്നണിയും വിവിധ പട്ടിക വിഭാഗ സംഘടനകളും തീരുമാനം തിരുത്തണമെന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെടുകയും ചെയ്തു. ഡിസംബറിൽതന്നെ രണ്ട് ധാരകളിൽ സംവരണമില്ലാതെ നിയമന വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള തയാറെടുപ്പിലായിരുന്നു പി.എസ്.സി. അവസാന അനുമതിക്ക് ചില നിർദേശങ്ങൾ അടക്കം പി.എസ്.സി സർക്കാറിന് സമർപ്പിക്കുകയും ചെയ്തു. എന്നാൽ, എതിർപ്പ് രൂക്ഷമായതോടെ സർക്കാറിൽനിന്ന് അന്തിമ അനുമതി ലഭിച്ചില്ല. വിഷയത്തിെൻറ വിവിധ വശങ്ങൾ പരിശോധിക്കാനാണ് പുതിയ തീരുമാനം.
കെ.എ.എസിൽ സർക്കാർ ജീവനക്കാരിൽനിന്നും ഗസറ്റഡ് ജീവനക്കാരിൽനിന്നും നിയമനം നടത്തുന്ന രണ്ട്, മൂന്ന് ധാരകളിലാണ് സംവരണം ഒഴിവാക്കിയത്. സ്പെഷൽ റൂളിെൻറ കരടിൽ നേരത്തേ രണ്ടാം ധാരയിൽ സംവരണ വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, അവസാന തല ചർച്ചയിൽ ഇത് ഒഴിവാക്കുകയായിരുന്നു. സംവരണ അട്ടിമറി ‘മാധ്യമം’ പുറത്തുവിട്ടതോടെ സി.പി.എമ്മിെൻറ സംഘടനയായ പട്ടിക ജാതി ക്ഷേമ സമിതി മുഖ്യമന്ത്രിയെ സമീപിച്ചു. തുടർന്ന് മറ്റു ചില സംഘടനകളും നിവേദനം നൽകി.
പട്ടിക ജാതി-ഗോത്ര കമീഷൻ, ന്യൂനപക്ഷ കമീഷൻ എന്നിവ മൂന്നു ധാരകളിലും സംവരണം നൽകണമെന്ന് സർക്കാറിന് ഉത്തരവ് നൽകിയിരുന്നു. എല്ലാ ധാരകളിലും സംവരണം വേണമെന്ന നിലപാടാണ് നിയമസെക്രട്ടറി സർക്കാറിനെ അറിയിച്ചത്. എന്നാൽ, അഡ്വക്കറ്റ് ജനറലിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ രണ്ട് ധാരകളിൽ സംരണം വേണ്ടെന്ന നിലപാട് സർക്കാർ തീരുമാനിക്കുകയായിരുന്നു. മറ്റ് റിപ്പോർട്ടുകളെല്ലാം തള്ളുകയും ചെയ്തു.
പിന്നാക്ക വിഭാഗക്കാർക്ക് ഉന്നത തസ്തികകളിൽ വൻ നഷ്ടം വരുന്ന തരത്തിലും ജീവനക്കാർക്ക് െഎ.എ.എസ് ലഭിക്കുന്നതിന് അവസരം ഇല്ലാതാക്കുന്ന വിധവുമാണ് കെ.എ.എസ് നടപ്പാക്കാൻ സർക്കാർ നേരത്തേ തീരുമാനമെടുത്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.