കെ.എ.എസിൽ സംവരണം ഉറപ്പാക്കണമെന്ന് ന്യൂനപക്ഷ കമീഷൻ
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് (കെ.എ.എസ്) നിയമനങ്ങളിൽ രണ്ട്, മൂന്ന് ധാരകളിൽ സംവരണ സമുദായങ്ങൾക്ക് സംവരണം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഉത്തരവിട്ടു. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സെക്രട്ടറി അടിയന്തരമായി ഇക്കാര്യം സർക്കാറിെൻറ സജീവ പരിഗണനക്ക് സമർപ്പിക്കണമെന്നും കമീഷൻ ചെയർമാൻ പി.കെ. ഹനീഫയുടെ ഉത്തരവിൽ പറയുന്നു.
കെ.എ.എസിലെ സംവരണ അട്ടിമറി സംബന്ധിച്ച് സ്റ്റേറ്റ്് എംേപ്ലായീസ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് എ.എം. അബൂബക്കർ നൽകിയ പരാതിയിൽ ന്യൂനപക്ഷ കമീഷൻ നിയമത്തിലെ 9(സി) വകുപ്പ് പ്രകാരം കമീഷനിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ഉത്തരവ്. നീതിന്യായ പൂർത്തിക്ക് ഇൗ നടപടി അത്യന്താപേക്ഷിതമാണെന്ന് കരുതുന്നതായും കമീഷൻ വിലയിരുത്തി.
പരാതിയിൽ കമീഷൻ സർക്കാറിനോടും പി.എസ്.സിയോടും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. 100 തസ്തികകളിൽ നിയമനം നടക്കുേമ്പാൾ 50 തസ്തികകൾ സംവരണം ആകേണ്ടിയിരുന്ന സ്ഥാനത്ത് സർക്കാർ അംഗീകരിച്ച വിശേഷാൽ ചട്ട പ്രകാരം 16.5 തസ്തിക മാത്രേമ കിട്ടുകയുള്ളൂവെന്ന് ഹരജിയിൽ പറയുന്നു. സ്ട്രീം ഒന്നിൽ മാത്രമേ സംവരണം ബാധകമാക്കിയിട്ടുള്ളൂ. രണ്ട്, മൂന്ന് ധാരകളിൽ ബാധകമാക്കിയിട്ടില്ലെന്നും നടപടി തിരുത്തണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. രണ്ട്, മൂന്ന് ധാരകളിൽ സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാവുന്ന വിധമാണ് ചട്ടം തയാറാക്കിയതെന്നും ഒരു തവണ ഇവർക്ക് സംവരണം കിട്ടിയതിനാൽ വീണ്ടും നൽകുന്നത് ഇരട്ട സംവരണ ആനുകൂല്യം നൽകലാകുമെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്കര വകുപ്പ് സെക്രട്ടറി കമീഷനെ അറിയിച്ചു.
പി.എസ്.സി ഇക്കാര്യത്തിൽ വ്യത്യസ്ത നിർദേശം നൽകിയിട്ടില്ല. സർക്കാർ വകുപ്പായ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിലെ ഒന്നാം ഗസറ്റഡ് അസി. ഡയറക്ടർമാരുടെ നിയമനം മൂന്ന് വിഭാഗമായാണ് നടത്തുന്നത്. കെ.എ.എസിലും സമാനരീതിയാണ്. സർക്കാറിെൻറ നയപരമായ തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് കെ.എ.എസ് സ്പെഷൽ റൂൾ തയാറാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.